ഇരിങ്ങാലക്കുട : ഹിന്ദിയിലെ പ്രമുഖ നോവലിസ്റ്റും കഥാകൃത്തുമായ മുൻഷി പ്രേംചന്ദിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ ഹിന്ദി ഡിപ്പാർട്മെന്റും എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയർ സെക്കണ്ടറി സ്കൂളിലെ ഹിന്ദി ക്ലബ്ബും സംയുക്തമായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി പനമ്പള്ളി ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.
ക്വിസ്, കവിതാപാരായണം, ദേശഭക്തി ഗാനം (ഹിന്ദി) തുടങ്ങി വിദ്യാഭ്യാസ പരവും കലാപരവും ആയ പരിപാടികൾ അരങ്ങേറി. സെന്റ് ജോസഫ്സ് കോളേജിലെ മുപ്പതോളം വിദ്യാർത്ഥികളും, എച്ച്.ഡി.പിഹയർ സെക്കന്ററി വിദ്യാർത്ഥികളും വിവിധ പരിപാടികൾ അവതരിപ്പിച്ചു .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

