സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെയും കുരിശടി കപ്പേളകളുടെയും തിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെയും കുരിശടി കപ്പേളകളുടെയും തിരുനാളിന് കൊടിയേറി. കൊടിയേറ്റുകര്‍മം വികാരി ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിച്ചു. കുരിശടി കപ്പേളകളില്‍ പ്രതിഷ്ഠിതമായിരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും തിരുനാളുകള്‍ സംയുക്തമായാണ് ആഘോഷിക്കുന്നത്.



വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ചിന് നടക്കുന്ന ലദീഞ്ഞ്, ദിവ്യബലി, കുരിശിന്റെ കൃപകളുടെ വഴി എന്നിവയ്ക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. രാത്രി ഏഴിന് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം നടക്കും.

ശനിയാഴ്ച്ച വൈകീട്ട് അഞ്ചിന് നടക്കുന്ന ലദീഞ്ഞ്, ദിവ്യബലി, കുരിശിന്റെ കൃപകളുടെ വഴി എന്നിവയ്ക്ക് ഇരിങ്ങാലക്കുട രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന തിരുകര്‍മങ്ങള്‍ക്കു ശേഷം നേര്‍ച്ച കഞ്ഞി വിതരണം ഉണ്ടായിരിക്കും.



തിരുനാള്‍ ദിനമായ 20ന് രാവിലെ ആറിനും 7.30നും ഒമ്പതിനും 10.30നും ദിവ്യബലി ഉണ്ടായിരിക്കും. പുതിയതായി നിര്‍മിച്ച രൂപകൂടുകളുടെ വെഞ്ചരിപ്പ് രാവിലെ 6.30ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കും. തുടര്‍ന്ന് വിശുദ്ധരുടെ രൂപങ്ങള്‍ പള്ളിക്കു മുന്നിലെ പന്തലിലേക്ക് എഴുന്നള്ളിച്ച് വെക്കും. തുടര്‍ന്ന് രാത്രി ഒമ്പത് വരെ കുരിശുനേര്‍ച്ച സമര്‍പ്പണം നടത്തുവാന്‍ സൗകര്യം ഉണ്ടായിരിക്കും.

വൈകീട്ട് 5.30ന് നടക്കുന്ന ലദീഞ്ഞ്, ആഘോഷമായ ദിവ്യബലി, തിരുനാള്‍ പ്രദക്ഷിണം എന്നിവയ്ക്ക് മാപ്രാണം ഹോളിക്രോസ് ചര്‍ച്ച് വികാരി ഫാ. ആന്റോ പാണാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സ്‌നേഹവിരുന്ന് ഉണ്ടായിരിക്കും. വൈകീട്ട് ഏഴിന് നടക്കുന്ന വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് ആശീര്‍വാദം, വന്ദനം എന്നിവയ്ക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും.



തിരുനാളിന്റെ വിജയത്തിനായി വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസി. വികാരിമാരായ ഫാ. ലിന്റോ കാരേക്കാടന്‍, ഫാ. വിബിന്‍ വേരംപിലാവില്‍, ഫാ. ക്രിസ്റ്റോണ്‍ കൈനാടത്ത്പറമ്പില്‍, കൈക്കാരന്‍ന്മാരായ ജിജി പള്ളായി, ടോണി ചെറിയാടന്‍, ജോമി ചേറ്റുപുഴക്കാരന്‍, ഷോബി കിഴക്കേപീടിക, കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page