ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തണ്ടികവരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങളുടെ മൂന്നോടിയായുള്ള കലവറ നിറയ്ക്കൽ ചടങ്ങ് ഒക്ടോബർ 28 ചൊവ്വാഴ്ച രാവിലെ 9 മുതൽ കിഴക്കേ നടപ്പുരയിൽ ആരംഭിക്കും.
ഭക്തജനങ്ങൾക്ക് കലവറ നിറയ്ക്കൽ ചടങ്ങിൽ ഉണക്കലരി, പച്ചക്കറി, ചേന, ചേമ്പ്, പച്ചമാങ്ങ, ഇടിയൻ ചക്ക, നാളികേരം, പപ്പടം മുതലായവ സമർപ്പിക്കാം.
29 ബുധനാഴ്ച പോട്ട പ്രവൃത്തി കച്ചേരിയിൽനിന്ന് ഉച്ചയ്ക്ക് 12 മണിയോടെ കാൽനടയായി പുറപ്പെടുന്ന തണ്ടിക വൈകീട്ട് 7 മണിയോടെ ക്ഷേത്രത്തിൽ എത്തിച്ചേരും. വൈകീട്ട് 6:15 മുതൽ ക്ഷേത്രം കിഴക്കേ ഗോപുരനടയിൽ ഇരിങ്ങാലക്കുട അജയും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം അരങ്ങേറും.
തൃപ്പുത്തരിദിനമായ 30-ന് അയ്യായിരം പേർക്ക് സദ്യ നൽകും. പുത്തരിച്ചോറ്, രസകാളൻ, ഇടിയൻചക്ക തോരൻ, ചെത്തുമാങ്ങാ അച്ചാർ, ഇടിച്ചു പിഴിഞ്ഞ പായസം, ഉപ്പേരി എന്നിവയാണ് വിഭവങ്ങൾ.
വൈകീട്ട് ആറിന് ക്ഷേത്രം കിഴക്കേ നടപ്പുരയിൽ കലാനിലയം അവതരിപ്പിക്കുന്ന നളചരിതം ഒന്നാംദിവസം കഥകളി അരങ്ങേറും.
31-ന് മുക്കുടി നിവേദ്യം നടക്കും. കുട്ടഞ്ചേരി അനൂപ് മൂസ്സിന്റെ നേതൃത്വത്തിലാണ് മുക്കുടി മരുന്ന് തയ്യാറാക്കുക.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

