സമേതം ചലച്ചിത്രാസ്വാദന ശിൽപ്പശാല രചനാ മൽസര വിജയികൾക്ക് ക്യാഷ് അവാർഡുകളും മൊമെൻ്റോകളും വിതരണം ചെയ്തു

ഇരിങ്ങാലക്കുട : സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചലച്ചിത്രാസ്വാദന ശിൽപ്പശാലയോടനുബന്ധിച്ച് എർപ്പെടുത്തിയ രചനാ മൽസരത്തിൽ ഇരിങ്ങാലക്കുട എൽഎഫ്സിഎച്ച്എസ്എസിലെ ജൂലിയറ്റ് ജോസ് ഒന്നാം സ്ഥാനവും എൽഎഫിലെ ദർശിനി അയ്യർ രണ്ടാം സ്ഥാനവും എൽഎഫിലെ ദേവിക കെ എം , കരുവന്നൂർ സെൻ്റ് ജോസഫ്സിലെ ദേവ്ന രതീഷ് എന്നിവർ മൂന്നാം സ്ഥാനങ്ങളും നേടി.

ലിറ്റിൽ ഫ്ലവർ സ്കൂളിൽ നടന്ന ചടങ്ങിൽ കൂടിയാട്ട കലാകാരി കപില വേണു വിജയികൾക്ക് ക്യാഷ് അവാർഡുകളും മൊമെൻ്റോകളും വിതരണം ചെയ്തു. വാർഡ് കൗൺസിലർ അഡ്വ കെ ആർ വിജയ അധ്യക്ഷത വഹിച്ചു.

പ്രധാന അധ്യാപിക സിസ്റ്റർ സുദീപ, പ്രധാന അധ്യാപകരായ ലിജോ വർഗ്ഗീസ്, പി എ ആൻസി , ഫിലിം സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻ മാസ്റ്റർ, ജോയിൻ്റ് സെക്രട്ടറി ജോസ് മാമ്പിള്ളി തുടങ്ങിവർ സംസാരിച്ചു. ഇരിങ്ങാലക്കുട നഗരസഭ , ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.

അവാർഡുകൾ സ്പോൺസർ ചെയ്തത് പ്രവാസി വ്യവസായിയും ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ ഷാജു വാലപ്പൻ ആണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page