‘കൗക്കുടിക ഗമനം’ ഹാസ്യാത്മകമാക്കിയ പ്രബന്ധക്കൂത്ത് – ‘വാഗ്മിത’ ഇന്ന് അവസാനിക്കും

ഇരിങ്ങാലക്കുട : ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് അമ്മന്നൂർ ഗുരുകുലത്തിൻ്റെ സഹകരണത്തോടെ മാധവനാട്യഭൂമിയിൽ സംഘടിപ്പിച്ചു വരുന്ന മൂന്ന് ദിവസത്തെ ‘വാഗ്മിത’ – മൂന്നുദിവസത്തെ പ്രബന്ധക്കൂത്തിൽ രണ്ടാം ദിനം ‘കൗക്കുടിക ഗമനം’ അമ്മന്നൂർ കുട്ടൻചാക്യാർ ഹാസ്യാത്മകമായി രംഗത്ത് വിസ്തരിച്ചു.

“ലാലാടിക: സ:ഖലു കൗക്കുടികം യതിം തം” എന്ന ശ്ലോകാർത്ഥം വിവരിച്ചപ്പോൾ സന്യാസിയുടെ സഞ്ചാരഗതിയെ അദ്ദേഹം രസകരമായി വിസ്തരിച്ചു. ഏകാഹോത്സവത്തിനുശേഷം വ്യാജസന്യാസധാരിയായ അർജ്ജുനൻ്റെ അടുത്തേക്ക് ബലരാമ-ശ്രീകൃഷ്ണാഗമനവും, ചാതുർമാസ്യാചരണത്തിലേക്കുള്ള ക്ഷണത്തേതുടർന്നുള്ള ഭാഗങ്ങളുമാണ് ഡോക്ടർ കെ എൻ പിഷാരടി സ്മാര കഥകളി ക്ലബ്ബ് ഒരുക്കിയ ‘വാഗ്മിത’ത്തിലെ രണ്ടാം ദിനത്തിൽ അവതരിപ്പിച്ചത്.

ദ്വാരകയിലെ കന്യാപുരത്തിങ്കൽ സന്യാസവേഷധാരിയായ അർജ്ജുനൻ്റെ പരിചരണത്തിനായി സുഭദ്രയെ
ഏല്പിക്കുന്ന ചമ്പൂശ്ലോകങ്ങളായിരുന്നു ഇന്ന് അവതരിപ്പിച്ചത്. വിഖ്യാതകവി നാരായണ ഭട്ടതിരിപ്പാട് രചിതമായ സുഭദ്രാഹരണത്തിൻ്റെ രണ്ടാം ഭാഗത്തിൻ്റെ അവസാനദിനം ഞായറാഴ്ച അരങ്ങേറും. അവതരണത്തിൽ മിഴാവിൽ കലാമണ്ഡലം എ എൻ ഹരിഹരനും താളത്തിന് ഗുരുകുലം അതുല്ല്യയും പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page