നടവരമ്പ് : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ബ്ലോക്കതിർത്തിയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സംഘടിപ്പിച്ച ‘ കലോത്സവം ‘മഴവില്ല്’ നടവരമ്പ് സെൻ്റ് മേരീസ് അസംപ്ഷൻ ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ സുധ ദിലീപ് അധ്യക്ഷത വഹിച്ചു. നൂറിൽപ്പരം ഭിന്ന ശേഷിക്കാരായ കുട്ടികളും അവരുടെ രക്ഷിതാക്കളും അങ്കണവാടി പ്രവർത്തകരും കലോത്സവത്തിൽ പങ്കെടുത്തു.

ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, സ്റ്റാൻ്റിങ്ങ് കമ്മിറ്റി അധ്യക്ഷന്മാരായ സുരേഷ് അമ്മനത്ത്, പ്രസന്ന അനിൽകുമാർ, അസ്മാബി ലത്തീഫ് , ബ്ലോക്ക് അംഗം രഞ്ജിനി ടീച്ചർ, ബ്ലോക്ക് സെക്രട്ടറി ഹസീബലി, ചൈൽഡ് ഡവലപ്പ്മെൻ്റ് പ്രൊജക്റ്റ് ഓഫീസർ. എൻ.കെ. സിനി എന്നിവർ സംസാരിച്ചു. കേരള കലാമണ്ഡലം കൽപിത സർവ്വകലാശാല മുൻ വൈസ് ചാൻസ്ലർ ടി.കെ. നാരായണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. WATCH VIDEO
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive