ന്യൂയോർക്ക് : വിശ്വപ്രസിദ്ധ നൃത്തസംവിധായകൻ അക്രംഖാൻ അവതരിപ്പിക്കുന്ന നൃത്തജനങ്ങളൊക്കെ ലോകശ്രദ്ധ നേടാറുണ്ട്. അദ്ദേഹത്തിൻറെ ഏറ്റവും ശക്തിയേറിയ സൃഷ്ടിയാണ് ‘ഗിഗെനിസ് മഹാഭാരത കഥയാണ് ഇതിന് പ്രചോദനം. തൻ്റെ കൗമാര ജീവിതത്തിൽ പീറ്റർ ബ്രൂക്കിന്റെ വിഖ്യാത നാടകമായ മഹാഭാരതത്തിൽ അഭിനിയച്ചതാണ് അക്രമിൻ്റെ മഹാഭാരത ബന്ധം. ഗിഗെനിസ് ഇതിനകം ഇറ്റലി, ഫ്രാൻസ്, യു.കെ., സിംഗപ്പൂർ എന്നിവിടങ്ങളിൽ അവതരിപ്പിച്ചു കഴിഞ്ഞു. ഇപ്പോൾ ന്യൂയോർക്കിലെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ജോയ്‌സി തിയേറ്ററിലാണ്.
അക്രം ഖാനു പുറമെ പ്രശസ്ത ഭരതനാട്യം നർത്തകരായ മേവിൻ ഖു. രഞ്ജിത്ത് ബാബു. വിജിന വാസുദേവൻ, മൈഥിലി പ്രകാശ്. ശ്രീകല്യാണി ആഡ്‌കോലി, കൂടിയാട്ടം കലാകാരി കപിലാ വേണു തുടങ്ങി ആറു നർത്തകരാണ് ഇതിൽ പങ്കെടുക്കുന്നത്. പശ്ചാത്തല സംഗീതം നൽകുന്നവരിൽ മിഴാവ് വാദകൻ കലാമണ്ഡലം രാജീവും ഉൾപ്പെടുന്നു.
കൂടിയാട്ടം അഭിനയസങ്കേതങ്ങളിൽ കപിലാ വേണുവിൻ്റെ സാന്നിധ്യം ഇതിനകം ഏറെ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നു. ‘ഗിഗനീസിലെ താരം’ എന്നാണ് ന്യൂയോർക്ക് ടൈംസ് കപിലാ വേണുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive