കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം പ്രവർത്തക കൺവെൻഷൻ നടത്തി

പൊറത്തിശ്ശേരി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊറത്തശ്ശേരി മണ്ഡലം പ്രവർത്തക കൺവെൻഷൻ കരുവന്നൂർ പ്രിയദർശിനി കമ്മ്യൂണിറ്റി ഹാളിൽ നടന്നു. കൺവെൻഷൻ കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എം.പി ജാക്സൺ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സജീവ് കുമാർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് സനൽ കല്ലുക്കാരൻ, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ സത്യൻ നാട്ടുവള്ളി എം ആർ ഷാജു, കെ കെ അബ്ദുള്ളക്കുട്ടി, കെ.സി ജെയിംസ്, എ.കെ മോഹൻദാസ്, നിഷ അജയൻ, സിജു പാറേക്കാടൻ പി കെ ഭാസി, മണ്ഡലം ഭാരവാഹികളായ സന്തോഷ് മുതുപറമ്പിൽ, സന്തോഷ് വില്ലടം, സിന്ധു അജയൻ, രഘുനാഥ് കണ്ണാട്ട് എന്നിവർ സംസാരിച്ചു.

You cannot copy content of this page