ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ ദുബായിലെ ജുമേറ മദിനാത്ത് ഹോട്ടലിൽ പരിശീലനത്തിനായി പോകുന്നു. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭാ ചെയർ പേഴ്സൺ ഇൻചാർജ് ബിജു കുറ്റിക്കാടൻ ഇരുപത്തിമൂന്ന് വിദ്യാർത്ഥികൾക്ക് വിസയും വിമാന ടിക്കറ്റും വിതരണം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രുസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജർ ഫാ. ജോയി പീണിക്കപറമ്പിൽ, ഫാ. ഡോ. വിൽസൻ തറയിൽ, വിവേകാനന്ദൻ, ജെയ്സൻ പാറേക്കാടൻ, മേരി പത്രോസ്, ഷീബ വർഗീസ്, ഡോ. സേവ്യർ ജോസഫ്, ടോയ്ബി ജോസഫ് എന്നിവർ സംസാരിച്ചു.
ഹോട്ടൽ മാനേജ്മെൻ്റ് വിഭാഗം തലവൻ പയസ് ജോസഫ് സ്വാഗതവും ജോൺ മാത്യു നന്ദിയും പറഞ്ഞു. സെപ്തംബര് 27 വെള്ളിയാഴ്ച്ച രാത്രി പതിനൊന്നരക്ക് വിദ്യാർത്ഥികൾ വിദേശത്തേക്ക് പുറപ്പെടും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com