നടവരമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കൊയ്ത്തുത്സവം

നടവരമ്പ് : ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ്, ഗൈഡ്സ്, എസ്.പി.സി വിദ്യാർഥികളുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ സ്കൂളിന്റെ സ്വന്തം പാടത്ത് നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ജോസ് ചിറ്റിലപ്പിള്ളിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബുവും ചേർന്ന് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.

സ്കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ദീർഘകാലം നെൽകൃഷി നടത്തുകയും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപികയായി സേവനമനുഷ്ഠിക്കുകയും ചെയ്ത ദേശീയ അവാർഡ് ജേതാവും ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പറുമായ ഷക്കീല ടീച്ചർ മുഖ്യാതിഥിയായി. തന്റെ ദീർഘകാലത്തെ കൃഷി അനുഭവങ്ങൾ ടീച്ചർ വിദ്യാർഥികളുമായി പങ്കുവെച്ചു.

വാർഡ് മെമ്പർ രേണുക സജി, പി.ടി.എ പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, പ്രിൻസിപ്പൽ പ്രീത എം.കെ., പ്രധാനാധ്യാപകൻ താജുദ്ദീൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page