മുരിയാട് : കർഷകരുടെ വിപണന സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി മുരിയാട് കൃഷിഭവന്റെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആഴ്ച ചന്ത ആരംഭിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പരിസരത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഖിത അനൂപ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ ആഴ്ചചന്ത ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മുരളി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ എം ജോൺസൻ, വാർഡ് മെമ്പർമാരായ ഷീജ മോഹനൻ, ഷൈജു , സിഡിഎസ് ചെയർപേഴ്സൺ മിനി സത്യൻ, പഞ്ചായത്ത് സെക്രട്ടറി ശാലിനി, ആനന്ദപുരം റൂറൽ ബാങ്ക് പ്രസിഡന്റ് ജോമി ജോൺ എന്നിവർ ആശംസകൾ അറിയിച്ചു. കാർഷിക വികസന സമിതി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, കർഷകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


