ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയേഴ്സ് ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യസാധനങ്ങൾ ശേഖരിച്ച് വിതരണം ചെയ്തു. കാറളം എൽ.പി സ്കൂളിൽ എത്തിച്ച അവശ്യവസ്തുക്കൾ കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ് പ്രിൻസിപ്പാൾ ബിന്ദു പി ജോണിൽ നിന്നും ഏറ്റുവാങ്ങി.
കാറളം വില്ലേജ് ഓഫീസർ എസ്. കവിത സന്നിഹിതയായിരുന്ന പരിപാടിക്ക് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ഇന്ദുലേഖ കെ എസ്, ഇന്ദുകല രാമനാഥ്, എൻഎസ്എസ് ലീഡർമാരായ അലീന ഇഎസ്, കൃഷ്ണപ്രിയ, സ്വാതി സ്റ്റാൻലിൽ, അലന്യലീല പി അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive