ഇരിങ്ങാലക്കുട : ത്രിപുടിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത കൂടിയാട്ട കലാകാരൻ സൂരജ് നമ്പ്യാർ സംവിധാനം ചെയ്ത് സൂരജ് നമ്പ്യാർ, കപില വേണു, പ്രശസ്ത നാടക സംവിധായകനും കൂടിയാട്ട വിദ്യാർത്ഥിയുമായ ശങ്കർ വെങ്കടേശ്വരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിലപ്പതികാരം കൂടിയാട്ടത്തിൻ്റെ ഡ്രസ് റിഹേഴ്സൽ ആറാട്ടുപുഴ നീലാംബരി റിസോർട്ടിലെ കൂത്തമ്പലത്തിൽ വെച്ചു ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പിൽ നടന്നു.
നവംബർ അവസാന വാരം അഹമ്മദാബാദിൽ നടക്കുന്ന അഭിവ്യക്തി ഫെസ്റ്റിവലിലാണ് ചിലപ്പതികാരത്തിൻ്റെ ആദ്യാവതരണങ്ങൾ (Premiere Shows) നടക്കുക. കലാമണ്ഡലം രാജീവ്, കലാമണ്ഡല വിജയ് എന്നിവർ മിഴാവും കലാനിലയം ഉണ്ണിക്കൃഷ്ണൻ ഇടയ്ക്കയും കൈകാര്യം ചെയ്തു. കലാമണ്ഡലം വൈശാഖ് ചുട്ടിയും തരുൺഭരത് അണിയറ ഏകോപനവും തൃശ്ശൂർ മുരളി ദീപ സംവിധാനവും നിർവഹിച്ചു. അശ്വതി സരോജിനിയാണ് പ്രൊഡക്ഷൻ മാനേജർ.
ഡ്രസ് റിഹേഴ്സലിനു മുന്നോടിയായി ഗുരു വേണുജി അനുഗ്രഹ പ്രഭാഷണവും പ്രശസ്ത കൂച്ചുപ്പുടി നർത്തകി ശ്രീലക്ഷ്മി ഗോവർദ്ധനൻ സ്നേഹഭാഷണവും നിർവഹിച്ചു.

Cilappatikaram Kutiyattam DIRECTED BY Sooraj Nambiar Kapila Venu Sankar Venkateswaran
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

