ക്രൈസ്റ്റ് കോളേജിൽ “പവർ ബി ഐ ആൻ്റ് ഡാഷ്ബോർഡ്സ്” വിഷയത്തിൽ ഏകദിന വർക്ക്ഷോപ്പ് നടത്തി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ IQAC യുടെയും ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നോവേഷൻ കൗൺസിലിൻ്റെയും നേതൃത്വത്തിൽ പവർ ബി.ഐ.ആൻ് ഡാഷ്ബോർഡ്സ് എന്ന വിഷയത്തിൽ ഏകദിന വർക്ക് ഷോപ്പ് നടത്തി. പഠനത്തോടൊപ്പം ജോലി എന്ന ആശയത്തിലൂന്നി വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

കോളേജ് പ്രിൻസിപ്പൽ ഡോ. ഫാ. ജോളി ആൻഡ്രൂസ് സി.എം.ഐ ഉദ്ഘാടനം ചെയ്തു. ഐ.ക്യു.എ.സി കോർഡിനേറ്റർ ഷിൻ്റോ കെ.ജി ആശംസകളറിയിച്ച് സംസാരിച്ചു. അസി. പ്രൊഫ ലിൻ്റോ ജോർജ് , മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ് ഷെഫിൻ എന്നിവർ ചേർന്ന് വിഷയാവതരണം നടത്തി. അറുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page