പടിയൂർ കെട്ടുചിറയിൽ മീൻ പിടിക്കാൻ പോയ യുവാവ് വഞ്ചി മറിഞ്ഞ് മരിച്ചു

ഇരിങ്ങാലക്കുട : പടിയൂർ കെട്ടിച്ചിറയിൽ മീൻ പിടിക്കാൻ പോയ യുവാവ് വഞ്ചി മറിഞ്ഞ് മരിച്ചു. കല്ലേറ്റുങ്കര പഞ്ഞിപ്പിള്ളി സ്വദേശിയായ തോപ്പിൽ വീട്ടിൽ പ്രദീപ് മകൻ പ്രണവ് (18) ആണ് മരിച്ചത്. പടിയൂരിലെ അമ്മാവന്‍റെ വീട്ടിലാണ് പ്രണവ് താമസം. പുലർച്ചേ പ്രണവ് സുഹൃത്ത് പടിയൂർ സ്വദേശിയായ അഴിപറമ്പിൽ ജീബിന്‍റെ ഒപ്പം ആണ് വലവീശി മീൻ പിടിക്കാൻ വഞ്ചിയിൽ പോയത്.

കെട്ടുചിറ ബണ്ടിന് സമീപം പുലർച്ചേ 3.45 ഓടെ വഞ്ചി മറിഞ്ഞ് പ്രണവിനെ കാണാതാവുകയായിരുന്നു. ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി തിരച്ചിൽ നടത്തി രാവിലെ ഒമ്പതരയോടെ മൃതദേഹം കണ്ടെടുത്തു. മൃതദേഹം ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി .

അമ്മ സൗമ്യ , സഹോദരി + 1 ന് പഠിക്കുന്ന മീനാക്ഷി. സേലത്ത് റേഡിയോളജി കോഴ്സിന് ചേർന്ന് പഠനമാരംഭിക്കാനിരിക്കെയാണ് അത്യാഹിതമുണ്ടായത്.

You cannot copy content of this page