ഇരിങ്ങാലക്കുട : ഹരിത വിപ്ലവത്തിന്‍റെ ഹരിത നായകനായ എം. എസ് സ്വാമിനാഥന് ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് സെന്‍റ് ജോസഫ്സ് കോളേജ് ബോട്ടണി വിഭാഗം സെപ്തംബർ 29 രാവിലെ 10 ന് പുഷ്പാർച്ചന നടത്തി. കോളേജ് പ്രിൻസിപ്പൾ ഡോ. സിസ്റ്റർ ബ്ലെസ്സി അനുശോചനം രേഖപ്പെടുത്തി സംസാരിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു.
തുടർന്ന് ബി.എസ് .സി ബോട്ടണി അവസാനവർഷം വിദ്യാർത്ഥിനി ധന്യ കെ പി അദ്ദേഹത്തിന്‍റെ ജീവിതത്തെക്കുറിച്ചും കാർഷിക രംഗത്ത് അദ്ദേഹം നൽകിയ ഒട്ടനവധി സംഭാവനകളെ കുറിച്ചും സംസാരിച്ചു. കേരളത്തിന്‍റെ സ്വന്തം പ്രതിഭയും ഇന്ത്യയിലെ തന്നെ കാർഷിക രംഗത്തിന്‍റെ അതികായനുമായ അദ്ദേഹത്തെ കുറിച്ച് വീഡിയോ പ്രദർശനവും ഇതിനോടനുബന്ധിച്ച് നടത്തി. ബോട്ടണി വിഭാഗം അദ്ധ്യാപകരും വിദ്യാർത്ഥികളും അസിസ്റ്റന്‍റ് അഗ്രികൾചർ ഓഫീസർ എം. കെ ഉണ്ണി, ആൽഫി എന്നിവരുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട കാർഷിക കേന്ദ്രം സന്ദർശിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com