ഇരിങ്ങാലക്കുട : പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ലോക ഹൃദയദിനത്തിൽ “നമ്മുടെ ഹൃദയം മറ്റെല്ലാവരുടെയും ഹൃദയത്തിനു വേണ്ടി” എന്ന ആശയവുമായി നാലു കിലോമീറ്റർ മിനി മാരത്തോൺ സംഘടിപ്പിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് ചിറ്റിലപ്പിള്ളി മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.
മാരത്തോണിൽ സ്ത്രീ പുരുഷ വിഭാഗങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയവർക്കു ഇരിങ്ങാലക്കുട മുൻ എം.എൽ.എ അഡ്വ. തോമസ് ഉണ്ണിയാടൻ സമ്മാനങ്ങൾ വിതരണം ചെയ്തു. മാരത്തോണിൽ പങ്കെടുത്ത എല്ലാവര്‍ക്കും ഫിനിഷർ മെഡൽ, സർട്ടിഫിക്കറ്റ് നൽകി. ഇരിങ്ങാലക്കുട രൂപത പ്രൊക്കുറേറ്റർ റെവ.ഫാ.ലിജോ കോങ്കോത്ത്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ റെവ. സിസ്റ്റർ ഫ്ലോറി സിഎസ്എസ് , മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ സിസ്റ്റർ റീറ്റ സിഎസ്എസ്, എന്നിവർ സംസാരിച്ചു.
നഴ്സിംഗ് സൂപ്രണ്ട് റെവ. സിസ്റ്റർ സുമ സിഎസ്എസ്, മാനേജർ ഓപ്പറേഷൻസ് ആൻജോ ജോസ്, NABH കോർഡിനേറ്റർ ശ്രീമതി ജിൻസി എന്നിവർ നേതൃത്വം നൽകി. നഴ്സിംഗ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മൊബ് ഡാൻസും കാർഡിയോ പള്മനറി റെസുസിറ്റേഷൻ ഡെമോൺസ്ട്രേഷനും (CPR – Cardio-Pulmonary Resuscitation) ഉണ്ടായിരുന്നു
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews