കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം കമ്മിറ്റി മണിപ്പൂരിലെ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനകീയസദസ്സ് സംഘടിപ്പിച്ചു

കാട്ടൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടൂർ ബസ് സ്റ്റാന്റ് പരിസരത്ത് “സേവ് മണിപ്പൂർ”എന്ന മുദ്രാവാക്യവുമായി മണിപ്പൂരിലെ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജനകീയസദസ്സ് നടത്തി.

മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി. ജാക്സൻ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ എ.എസ്. ഹൈദ്രോസ്സ് അധ്യക്ഷത വഹിച്ച സദസ്സിൽ യൂത്ത് കോൺഗ്രസ്‌ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: സുനിൽ ലാലൂർ മുഖ്യ പ്രഭാക്ഷണം നടത്തി. ബ്ലോക്ക്‌ ജനറൽ സെക്രട്ടറി എം.ഐ അഷ്‌റഫ്‌, യൂത്ത് കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം പ്രസിഡന്റ് ഷെറിൻ തേർമഠം, സിദ്ദിക്ക്കറുപ്പം വീട്ടിൽ, ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ടി.വി ചാർളി എന്നിവർ സംസാരിച്ചു. മഹിളാ കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി അംബുജ രാജൻ സ്വാഗതവും, മണ്ഡലം സെക്രട്ടറി എ.പി വിൽസൺ നന്ദിയും പറഞ്ഞു.

continue reading below...

continue reading below..


ബ്ലോക്ക്‌ ഭാരവാഹികളായ സി.എൽ ജോയ്, എം.ജെ റാഫി, എ.എ ഡോമിനി, സതിശൻ കെ.കെ, കാസിം പുതുവീട്ടിൽ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ജലീൽ കരുപ്പാംകുളം, ബെറ്റി ജോസ്, കാട്ടൂർ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജോമോൻ വലിയവീട്ടിൽ, മുൻ ബ്ലോക്ക്‌ പ്രസിഡന്റ് വർഗീസ് പുത്തനങ്ങാടി, മുൻ മണ്ഡലം പ്രസിഡന്റ് ആന്റു ജി ആലപ്പാട്ട്, സി. രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

You cannot copy content of this page