കോൺഗ്രസ് ഇരിങ്ങാലക്കുട ബൂത്ത് 96 കമ്മിറ്റിയുടെ നേതൃത്വത്തിൽ പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബൂത്ത് 96 കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച ബൂത്തിലെ എല്ലാ വിദ്യാർത്ഥികളെയും അനുമോദിച്ചു. മുൻ കെ.പി.സി.സി നിർവാഹകസമിതി അംഗം എം.പി ജാക്സൺ പുരസ്കാരദാനം നടത്തി. ബൂത്ത് പ്രസിഡന്റ് കാരപ്പള്ളിൽ ഭാസി അധ്യക്ഷത വഹിച്ചു.

continue reading below...

continue reading below..


നഗരസഭ ആക്ടിംഗ് ചെയർമാൻ ടി വി ചാർളി കുട്ടികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഭരതൻ പൊന്തേങ്കണ്ടത്ത്, മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി പത്മജ രാജേന്ദ്രൻ, സംസ്കാര സാഹിതി നിയോജകമണ്ഡലം കൺവീനർ അരുൺ ഗാന്ധിഗ്രാം, മുൻ കൗൺസിലർമാരായ കുര്യൻ ജോസഫ്, അംബിക ഗിരീഷ്കുമാർ എന്നിവർ സംസാരിച്ചു.

You cannot copy content of this page