പുല്ലൂര്‍ – പൊതുമ്പ്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

പുല്ലൂർ : പുല്ലൂരിന്റെ സ്വപ്ന പദ്ധതിയായ പുല്ലൂര്‍ – പൊതുമ്പ്ചിറ ലിഫ്റ്റ് ഇറിഗേഷന്‍പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നഗരസഞ്ചയയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയാണിത്.

മുരിയാട് കായലില്‍ നിന്നും മൂരിക്കോള്‍ വഴി പുല്ലൂര്‍ പൊതുമ്പ്ചിറയിലേക്ക് നേരിട്ട് വെള്ളം എത്തിക്കുക വഴി പൊതുമ്പ്ചിറയുടെ ജല വിതാനം നിലനിര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ പുല്ലൂര്‍ പ്രദേശത്തും ഊരകം ദേശത്തും ശുദ്ധജലത്തിനും കൃഷിക്കും ഉപകാരപ്രദമാകുന്ന തരത്തില്‍ ഗ്രൗണ്ട് വാട്ടര്‍ നിലവാരം ഉയര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് ഘട്ടമായാണ് പദ്ധതി പൂര്‍ത്തീകരിക്കുക.

ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പൈപ്പ് കൈമാറികൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ലളിത ബാലനും പഞ്ചയാത്ത് പ്രസിഡന്റ്‌ ജോസ് ജെ ചിറ്റിലപ്പിള്ളിയും നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പഞ്ചായത്ത് അംഗം നിഖിത അനൂപ്‌ അദ്ധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ ജോസ് ചുങ്കന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രതി ഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി വരിക്കശ്ശേരി, സെന്റ്‌ സേവിയേഴ്സ് ഐ ടി സി പ്രിന്‍സിപ്പാള്‍ ഫാദര്‍. യേശുദാസ് കൊടകരക്കാരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ യു വിജയന്‍, പാടശേഖര സമിതി ഭാരവാഹികളായ ആന്റണി ടി ഡി, വിത്സണ്‍ ആലപ്പാടന്‍, ചാര്‍ളി കുന്നത്ത്പറമ്പില്‍, പഞ്ചായത്ത് അംഗങ്ങളായ എ എസ് സുനില്‍ കുമാര്‍, മനീഷ മനീഷ്, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ സി ഗംഗാദരന്‍, കൃഷി അസിസ്റ്റന്റ്‌ നിതിന്‍ രാജ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് അംഗം മണി സജയന്‍ സ്വാഗതവും, അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ സിമി സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page