ആറാട്ടുപുഴ : തിരുവിതാംകൂർ രാജകുടുംബാംഗമായിരുന്ന അശ്വതി തിരുനാൾ രാമവർമ്മ രചിച്ച സംസ്കൃതനാടകമായ രുക്മിണീപരിണയം കഥ മാധവമാതൃഗ്രാമത്തിന്റെ ആഭിമുഖ്യത്തിൽ ആദ്യമായി തൃശ്ശൂർ ആറാട്ടുപുഴയിലെ നീലാംബരി ഇക്കോടൂറിസം റിസോർട്ടിൽ വച്ച് കൂടിയാട്ടരൂപത്തിൽ അരങ്ങേറി.
കൂടിയാട്ടത്തിന് മുമ്പ് നടന്ന ഗുരു അമ്മന്നൂർ ചാച്ചുചാക്യാരുടെ 58ആമത് അനുസ്മരണയോഗം ഇരിങ്ങാലക്കുട ഡോ. കെ.എൻ. പിഷാരോടി കഥകളി ക്ലബ് പ്രസിഡന്റ് ശ്രീ. രമേശൻ നമ്പീശൻ ഉദ്ഘാടനം ചെയ്തു. കേരളൻ നമ്പൂതിരി ചാക്യാർകൂത്തിന്റെ ആഖ്യാനശൈലി യുടെ തനിമയും പ്രത്യേകതയും എന്ന വിഷയത്തിൽ ചാച്ചു ചാക്യാർ സ്മാരക പ്രഭാഷണവും, ശ്രീനി.ടി.എസ് ആശംസയും നിർവ്വഹിച്ചു. സ്വാഗതം ഡോ. ഭദ്ര. പികെഎം, നന്ദി ശതാനീക് പരമേശ്വരൻ എന്നിവർ നിർവ്വഹിച്ചു.
കൂടിയാട്ടത്തിൽ വാസുദേവകൃഷ്ണനായി അമ്മന്നൂർ മാധവ് ചാക്യാരും, വിദൂഷകനായി ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരും രംഗത്ത് വന്നു. കലാമണ്ഡലം രവികുമാർ, കലാമണ്ഡലം രാഹുൽ.ടി. സുരേന്ദ്രൻ, കലാമണ്ഡലം ഹരികൃഷ്ണൻ എന്നിവർ മിഴാവിലും, കലാമണ്ഡലം നിഖിൽ ബാലകൃഷ്ണൻ ഇടയ്ക്കയിലും, ഡോ. ഭദ്ര, കൃഷ്ണ പൂന്തോട്ടം, ഡോ. ദുർഗ്ഗ എന്നിവർ താളത്തിലും പങ്കെടുത്തു.
ചുട്ടി കലാമണ്ഡലം വൈശാഖ്. ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരാണ് കൂടിയാട്ടം ചിട്ടപ്പെടുത്തിയത്. ശനിയാഴ്ച വൈകിട്ട് രുക്മിണിയുടെ പുറപ്പാടും, കൃഷ്ണൻ രുക്മിണിയെ പാണിഗ്രഹണം ചെയ്യുന്നതുമായ ഭാഗം അരങ്ങേറും.


അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

