ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവന്റെ 33-മത് വാർഷികാഘോഷം വിവിധ പരിപാടികളോടെ ജനുവരി 18 ശനിയാഴ്ച സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും തൃശ്ശൂർ ജില്ലാ സബ് കളക്ടറുമായ അഖിൽ വി മേനോൻ ഉദ്ഘാടനം നിർവഹിക്കും. ചെയർമാൻ സി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.
വേളൂക്കര പഞ്ചായത്ത് അംഗം സുപ്രഭ സുഖി, ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡയറക്ടർ ഇ. രാമൻകുട്ടി, ഇരിങ്ങാലക്കുട കേന്ദ്ര വൈസ് ചെയർമാൻ സി നന്ദകുമാർ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ, പിടിഎ പ്രസിഡണ്ട് ഡോ. ജീന ബൈജു എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ഉണ്ടായിരിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive