ഇരിങ്ങാലക്കുട : എസ് എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിലുള്ള സ്കൂളുകളുടെ യാത്രയയപ്പ് സമ്മേളനവും വാർഷികവും സംഗീത സംവിധായകനും ഗായകനും മുഖ്യാതിഥിയുമായ പി.എസ് വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എസ്.എൻ. ടി.ടി.ഐ പ്രിൻസിപ്പാൾ കവിത പി. വി സ്വാഗതം പറഞ്ഞു. എസ് എൻ ചന്ദ്രിക എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ ഡോ. സി.കെ രവി അധ്യക്ഷതയും വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനവും നടത്തി.
ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് ജിഷ ജോബി, ദേശീയ സംസ്ഥാനതല മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ഇരിങ്ങാലക്കുട എ. ഇ. ഒ, നിഷ എം. സി വിശിഷ്ട പുരസ്കാരങ്ങൾ നേടിയ അധ്യാപകരെ ആദരിച്ചു.
കറസ്പോണ്ടന്റ് മാനേജർ പി.കെ ഭരതൻ മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് കുമാരൻ എ.സി, മൂർക്കനാട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ഝാൻസി ടീച്ചർ, 2024 പാഠ്യപദ്ധതി പരിഷ്കരണ സമിതി അംഗം അനിൽകുമാർ എം.പി, ആർക്കിടെക്ട് ആർച്ചിഷ ജോഷി, എസ്. എൻ. എൽ പി എസ് അധ്യാപിക ഗോൾഡ എൻ. ബി, ഗവൺമെന്റ് ജി.എച്ച്. എസ് പഴയന്നൂർ സ്കൂൾ അധ്യാപിക സിമി പി. കെ, എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സിൻ ല സി.ജി റിപ്പോർട്ട് അവതരിപ്പിച്ചു.
വിരമിക്കുന്ന അധ്യാപകരായ ഹയർസെക്കൻഡറി പ്രിൻസിപ്പാൾ അജിത കെ.സി, എൽ. പി വിഭാഗം ഹെഡ്മിസ്ട്രസ് ബിജുന പി.എസ്, കായിക അധ്യാപകൻ ഷാജി എം.ജെ, ഹയർസെക്കൻഡറി വിഭാഗം അധ്യാപിക ബീന ടി.ഒ, ടി.ടി.ഐ വിഭാഗം ക്ലർക്ക് ഷീബ കെ.ജി എന്നിവർ യാത്രാമൊഴി നൽകി.
ഹൈസ്കൂൾ വിഭാഗം അധ്യാപിക കവിത പി. വി ഉപഹാര സമർപ്പണം നടത്തി. എസ്.എൻ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് അജിത പി. എം നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive