കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ 42-ാം വാർഷിക പൊതുയോഗം നടന്നു

ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ 42 -ാം വാർഷിക പൊതുയോഗം വ്യാപാരഭവനിൽ നടന്നു. യോഗം ജില്ലാ ജനറൽ സെക്രട്ടറി എൻ ആർ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ്‌ ഷാജുപാറേക്കാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ റിപ്പോർട്ടും, ട്രഷറർ വി. കെ. അനിൽകുമാർ വരവുചിലവു കണക്കുകളും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ്‌ പി. വി. നോബിൾ അനുസ്മരണപ്രഭാഷണം നടത്തി. അന്തരിച്ച മുൻ പ്രസിഡന്റ്‌ ടെന്നിസൺ തെക്കേക്കരയെ പ്രത്യേകം സ്മരിക്കുകയും, അദ്ദേഹത്തിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.

continue reading below...

continue reading below..


ഭദ്രം കുടുംബസുരക്ഷാ പദ്ധതിയിൽനിന്നുള്ള മരണാനന്തര സഹായമായ 10 ലക്ഷം രൂപയും, ബെനവലന്റ് സൊസൈറ്റിയിൽനിന്നുള്ള മരണാനന്തര സഹായം 1 ലക്ഷം രൂപയും ബെനവലന്റ് സൊസൈറ്റി ട്രഷറർ വി. ടി. ജോർജ് അവകാശികൾക്ക് കൈമാറി. ജില്ലാ സെക്രട്ടറി നജാഹ് SSLC, Plus 2 അവാർഡുകൾ വിതരണം ചെയ്തു.

ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപെഴ്സൺ സുജ സഞ്ജീവ്കുമാറിനെയും യൂണിറ്റ് അംഗവും വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരനെയും യോഗത്തിൽ ആദരിച്ചു.

വനിതാ വിങ് നിയോജകമണ്ഡലം ചെയർപെഴ്സൺ സുനിത ഹരിദാസ്, യൂണിറ്റ് സീനിയർ വൈസ് പ്രസിഡന്റ്‌ ടി. വി. ആന്റോ, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ലിഷോൺ ജോസ്, വനിതാവിങ് യൂണിറ്റ് പ്രസിഡന്റ്‌ മിനി ജോസ് കാളിയങ്കര എന്നിവർ ആശംസകൾ നേർന്നു.


ചന്തക്കുന്ന് -ടാണ റോഡ് വികസനം സംബന്ധിച്ച പ്രമേയം പ്രസിഡന്റ്‌ ഷാജു പാറേക്കാടൻ യോഗത്തിൽ അവതരിപ്പിച്ചു. ഷൈജോ ജോസ്, ബൈജു കെ. ആർ., ഡീൻ ഷഹീദ്, കെ. എസ്. ജാക്സൻ, റോയ് ജോസ് ആലുക്കൽ എന്നിവർ നേതൃത്വം നൽകി. മുതിർന്ന വ്യാപാരികളെ യോഗത്തിൽ ആദരിച്ചു. നിയോജകമണ്ഡലം ചെയർമാൻ എബിൻ വെള്ളാനിക്കാരൻ സ്വാഗതവും, മണിമേനോൻ നന്ദിയും പറഞ്ഞു.

You cannot copy content of this page