ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജ് സംഘടിപ്പിക്കുന്ന “ഋതു” അന്തർ ദേശീയ പരിസ്ഥിതി ചലച്ചിത്ര മേളയുടെ രണ്ടാം പതിപ്പിന്റെ പുതുക്കിയ ലോഗോ പ്രകാശനം ഇന്നെസെന്റ് സോണറ്റ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ സി. ബ്ലെസി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രസിഡന്റ് മനീഷ് അരിക്കാട്ട്, അദ്ധ്യാപകരായ ലിറ്റി ചാക്കോ, ഷിബിത ഇമ്മാനുവൽ എന്നിവർ സംസാരിച്ചു.
ആർക്കിടെക്റ്റ് ക്രിസ്റ്റ ആൻ ബില്ലിയാണ് ലോഗോ തയ്യാറാക്കിയത്. പ്രകൃതിയുടെ സംരക്ഷണത്തിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞു കൊണ്ട് കലാലയം പതിച്ച വിരലടയാളമാണ് ഋതു എന്നതാണ് ലോഗോയുടെ ആശയം. സെന്റ് ജോസഫ്സ് കോളേജ് അധ്യാപിക ലിറ്റി ചാക്കോയുടെ മകൾ കൂടിയാണ് ക്രിസ്റ്റ ആൻ ബില്ലി.
ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെക്രട്ടറി നവീൻ ഭഗീരഥൻ, വൈസ് പ്രസിഡണ്ട് ടി. ജി. സിബിൻ, എക്സിക്യൂട്ടീവ് അംഗം എം എസ് ദാസൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തൃശൂർ ചലച്ചിത്ര കേന്ദ്ര, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ജൂലൈ 18,19 തിയ്യതികളിൽ നടക്കുന്ന ചലച്ചിത്ര മേളയിൽ ഇരുപത്തഞ്ചിലധികം പരിസ്ഥിതി സൗഹാർദ സിനിമകളും ഡോക്യൂമെന്ററികളും പ്രദർശിപ്പിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive