ഐ.ഐ.ടി മദ്രാസ്സിൽ നിന്നും ഡോക്ടറേറ്റ് – ഇരിങ്ങാലക്കുട സ്വദേശി ആതിര എം കെ യുടെ നേട്ടം പ്രതിസന്ധികളോട് പൊരുതി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സോൾവെന്റ് വെസ്റ്റ് റോഡിൽ നഗരസഭാ 21 വാർഡിലെ മാരാത്ത് പരേതനായ കാർത്തികേയന്റേയും കുമാരിയുടെയും മകൾ ആതിര എം കെ യുടെ ഐ.ഐ.ടി മദ്രാസ്സിൽ നിന്നുമുള്ള ഡോക്ടറേറ്റ് നേട്ടം പ്രതിസന്ധികളോട് പൊരുതിനേടിയ വിജയം. രാജ്യത്ത് തന്നെ ഏറ്റവും പ്രശസ്തമായ സ്ഥാപനത്തിൽ നിന്നാണ് ഈ നേട്ടം എന്നുള്ളതിന് ഏറെ ശ്രദ്ധേയമാണ് .



കാറ്റലിറ്റിക് പൾസ്ഡ് പവർ പ്ലാസ്മ സാങ്കേതികവിദ്യ ഉപയോഗിച്ച് പാരാബെൻ, പെർഫ്ലൂറിനേറ്റഡ് സംയുക്തങ്ങൾ എന്നിവയാൽ മലിനമായ വെള്ളം ശുദ്ധീകരിക്കുന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് പരിസ്ഥിതി എഞ്ചിനീയറിംഗ് വിഭാഗം സിവിൽ എഞ്ചിനീയറിംഗ് വകുപ്പിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചത്.



ആതിരയുടെ സ്കൂൾ പ്ലസ് ടു പഠനം ഇരിങ്ങാലക്കുട ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു. സ്കൂൾ പഠനകാലത്ത് തന്നെ എല്ലാ ക്ലാസുകളിലും ഉന്നത വിജയം നേടിയിരുന്നു പ്ലസ് ടു പരീക്ഷ നടക്കുന്ന സമയത്താണ് ചുമട്ടു തൊഴിലാളിയായ അച്ഛന്റെ മരണം. പ്രതിസന്ധികളെ മറികടന്ന് ഉന്നത മാർക്കോടെ തൃശൂർ എൻജിനീയറിങ് കോളേജിൽ ബി ടെക് പ്രവേശനം നേടി. തുടർന്ന് ഐ.ഐ.ടി ട്രിച്ചി യിൽ എൻവിറോണ്മെന്റൽ എഞ്ചിനീറിങ് എം ടെക് നേടി.



പഠനത്തിൽ മികച്ച വിജയം നേടിയെങ്കിലും പല ഉന്നത പരീക്ഷകളും എഴുതുവാൻ സാമ്പത്തിക പ്രതിസന്ധി നേരിട്ട ആതിരയെ അധ്യാപകരും സഹപാഠികളും ചേർന്ന് സഹായിച്ചിരുന്നു. വീട്ടു ജോലികൾക്ക് പോകുന്ന അമ്മ കുമാരിയും, സഹോദരൻ അനന്തുവിനും കൈത്താങ്ങായി നാട്ടിൽ തന്നെ ഒരു കോളേജ് അധ്യാപികയായി ജോലി നേടാൻ ആണ് ആതിരയുടെ ആഗ്രഹം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page