വിശുദ്ധ എവുപ്രാസ്യയുടെ 149-ാം ജന്മദിനതിരുനാൾ ഒക്ടോബർ 8 മുതൽ 17 വരെ കാട്ടൂർ ജന്മഗൃഹത്തിൽ ആഘോഷിക്കുന്നു

ഇരിങ്ങാലക്കുട : വിശുദ്ധ എവുപ്രാസ്യയുടെ “പ്രാർത്ഥിക്കുന്ന അമ്മ” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വിശുദ്ധ എവുപ്രാസ്യയുടെ 149-ാം ജന്മദിനതിരുനാൾ ഒക്ടോബർ 8 വ്യാഴം മുതൽ 17 ശനി വരെയുള്ള ദിവസങ്ങളിൽ കാട്ടൂർ ജന്മഗൃഹത്തിൽ ആഘോഷിക്കുന്നു.

കൊടിയേറ്റം ഒക്ടോബർ 8 വ്യാഴം 5.30 ന് മോൺ. ആൻ്റു ആലപ്പാടൻ നിർവഹിക്കുന്നു. ഒക്ടോബർ 9 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ 5. 30 ന് ലദീഞ്ഞ്, ദിവ്യബലി, നൊവേന, തിരുശേഷിപ്പ് വണക്കം ഉണ്ടായിരിക്കുന്നതാണ്. തിരുനാൾ ദിനം ഒക്ടോബർ 17 ശനിയാഴ്‌ച 4ന് വിശുദ്ധ കുർബാന, പ്രദക്ഷിണം എന്നിവയ്ക്ക് മാർ. സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ ഹൊസൂർ രൂപത മെത്രാൻ മുഖ്യകാർമികത്വം വഹിക്കുന്നു. ഫാ. ജോയ് പാലേക്കര, ഫാ. ജേക്കബ് കുറ്റിക്കാടൻ എന്നിവർ സഹകാർമികത്വം വഹിക്കുന്നു.



മ്യൂസിയം കാണുവാൻ എല്ലാ ദിവസവും സൗകര്യം ഉണ്ടായിരിക്കും. കൗൺസിലിംഗ് സെൻ്റെറിൽ കൗൺസിലിംഗിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. സിസ്റ്റേഴ്‌സ് ബന്ധപ്പെട്ടാൽ അതിനുള്ള നൽകുന്നതായിരിക്കും എന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കർമലനാഥ ഫൊറോന ചർച്ച്, എടത്തിരുത്തി അസി. വികാരി, ഫാ. ജേക്കബ് കുറ്റിക്കാടൻ,
ഉദയ പ്രൊവിൻസ് ഇരിങ്ങാലക്കുട മീഡിയ കൗൺസിലർ സി. മരിയറ്റ് സിഎംസി, ജനറൽ കൺവീനർ രാജു താടിക്കാരൻ, എവുപ്രാസ്യ സ്ക്വയർ ഡയറക്ട‌ർ സി.ഷീബ സി.എം.സി എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page