ഇരിങ്ങാലക്കുട : കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന കെഎസ്ഇബി മീറ്റർ റീഡർമാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബിൽ വിതരണം മുടങ്ങി. ഒക്ടോബർ ഒന്നിന് ആരംഭിച്ച സമരത്തെ തുടർന്ന് നിലവിൽ കഴിഞ്ഞ അഞ്ച് ദിവസമായി മീറ്റർ റീഡിങ് പൂർണമായും നിലച്ചിരിക്കുകയാണ്.
നാല് വർഷമായി ശമ്പള വർധന ലഭിച്ചിട്ടില്ലെന്നും മതിയായ പ്രതിഫലം നിശ്ചയിക്കാതെ പുതിയ ജോലികൾ തങ്ങളുടെ മേൽ അധികമായി ചുമത്തുകയാണെന്നും ജീവനക്കാർ ആരോപിക്കുന്നു. കൃത്യസമയത്ത് മീറ്റർ റീഡിങ് നടത്തി ബിൽ വിതരണം ചെയ്യാത്തത് കെഎസ്ഇബിക്കും ഉപയോക്താക്കൾക്കും ഒരുപോലെ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്ന ആശങ്കയും ശക്തമാണ്.
വേതന വർദ്ധനവ് ആവശ്യപെട്ടും ജോലി ഭാരം കൂട്ടി കരാർ മീറ്റർ റീഡർമാരെ ദ്രോഹിക്കുന്ന നിലപാടിൽ നിന്നും പിന്തിരിയണമെന്ന് ആവശ്യപെട്ടും AKMRU മീറ്റർ റീഡേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല സമരം 5-ാംദിവസം പിന്നിട്ടതിന്റെ ഭാഗമായി ഇരിങ്ങാലക്കുട വൈദ്യുതിഭവന് മുൻപിൽ മീറ്റർ റീഡർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. റീഡിങ് എടുക്കുന്നതിന് നാല് വർഷത്തിനുള്ളിൽ ഒരു രൂപയുടെ വർദ്ധനവ് പോലും ഉണ്ടായിട്ടില്ല,മാത്രവുമല്ല അധിക ജോലികൾ അടിച്ചേൽപ്പിക്കുകയും ചെയ്ത് വരികയാണ്.
മീറ്റർ റീഡർമാരുടെ സമരം അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ സമരം നീണ്ടു പോവുകയും അതിൻ്റെ പ്രതിഫലനം കെഎസ്ഇബി റവന്യു വിഭാഗത്തെയും, പൊതുജനങ്ങളേയും നേരിട്ട് ബാധിക്കുമെന്നും അതിന് ഉത്തരവാദികൾ ഈ സമരത്തിൽ അടിയന്തിരമായി നടപടിയെടുക്കാൻ താമസം വരുത്തുന്ന കെഎസ്ഇബി യുടെ അധികാരികളും സർക്കാരും മാത്രമായിരിക്കുമെന്ന് പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ സെക്രട്ടറി കെ ആർ മഹേഷ് പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


