ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൽ നടന്നു വരുന്ന കൂടിയാട്ട മഹോത്സവം പന്ത്രണ്ടാം ദിവസമായ ജനുവരി 12 ന് സമാപിക്കും. സമാപന ദിവസമായ തിങ്കളാഴ്ച കല്യാണസൗഗന്ധികം കൂടിയാട്ടത്തിൻ്റെ അവസാന ഭാഗം അരങ്ങേറും. ഭീമനും ഹനുമാനും കണ്ടുമുട്ടുന്നതും അവർ തമ്മിലുള്ള സംഭാഷണങ്ങളുമാണ് പ്രധാന അഭിനയ ഭാഗങ്ങൾ.
ഭീമനായി പൊതിയിൽ രഞ്ജിത് ചാക്യാർ ഹനുമാനായി സൂരജ് നമ്പ്യാർ കല്യാണകനായി ഗുരുകുലം കൃഷ്ണദേവ് ഗുണമഞ്ജരിയായി ഗുരുകുലം അതുല്യ എന്നിവർ രംഗത്തെത്തും.
ഞായറാഴ്ച നടന്ന കൂടിയാട്ടത്തിൽ കല്യാണകനായി ഗുരുകുലം തരുൺ ഗുണമഞ്ജരിയായി ഗുരുകുലം ശ്രുതി എന്നിവർ രംഗത്തെത്തി. മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, താളം സരിത കൃഷ്ണകുമാർ, ഗുരുകുലം അക്ഷര, ഗുരുകുലം ഋതു, ചമയം കലാനിലയം ഹരിദാസ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

