മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് അയ്യങ്കാവ് മൈതാനിയിലെ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രൽ എ.കെ.സി.സി.യുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാൻ മാർ ജെയിംസ് പഴയാറ്റിലിന്റെ ഓർമ്മക്കായി നടത്തുന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് അയ്യങ്കാവ് മൈതാനിയിലെ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ടൂർണമെന്റ് കമ്മറ്റി ജനറൽ കൺവീനറും മുനിസിപ്പൽ കൗൺസിലറുമായ പി.ടി. ജോർജിന് ഫുട്ബോൾ നൽകികൊണ്ട് ടൂർണമെന്റിന്റെ ഉൽഘാടനം നിർവഹിച്ചു/ എ.കെ. സി.സി. പ്രസിഡന്റ് രഞ്ചി അക്കരക്കാരൻ അദ്ധ്യക്ഷത വഹിച്ചു.

കത്തിഡ്രൽ വികാരി. റവ.ഡോ. ലാസർ കുറ്റിക്കാടൻ അനുഗ്രഹ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ പി.ടി. ജോർജ്‌,ജോ. കൺവീനർമാരായ ടെൽസൺ കോട്ടോളി, ജോസ് മാമ്പിള്ളി, ഷാജു പാറേക്കാടൻ, കത്തിഡ്രൽ ട്രസ്റ്റി ലിംസൺ ഊക്കൻ, എ.കെ.സി.സി. ട്രഷറർ വിൻസൻ കോബാറക്കാരൻ, എന്നിവർ പ്രസംഗിച്ചു ഉൽഘാടന മൽസരത്തിൽ ട്രൈ ബ്രേക്കറിൽ ലാബല്ല മാളയെ ജി.എഫ്.ടി. പാലക്കാട് ഒരു ഗോളിന് തോൽപ്പിച്ചു.

മുനിസിപ്പൽ മൈതാനിയിലെ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് 7 മണിക്ക് മെയ് 26 ഞായാറാഴ്ച വരെ എല്ലാ ദിവസവും ഫുട്ബോൾ മൽസരo ഉണ്ടായിരിക്കും 26 ന് നടക്കുന്ന ഫൈനൽ മൽസരത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി. ഡോ. ആർ. ബിന്ദു സമ്മാനദാനം നിർവ്വഹിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page