അമ്മന്നൂർ ഗുരുകുലത്തിന്‍റെ മുപ്പത്തി ഏഴാമത് കൂടിയാട്ട മഹോത്സവത്തിൽ പത്താംദിവസം അപർണ നങ്ങ്യാർ രാവണന്‍റെ തപസ്സാട്ടം അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിന്റെ മുപ്പത്തി ഏഴാമത് കൂടിയാട്ട മഹോത്സവത്തിന്റെ പത്താംദിവസം അപർണ നങ്ങ്യാർ അവതരിപ്പിച്ച രാവണന്റെ തപസ്സാട്ടം ആസ്വാദകരുടെ മനം നിറച്ചു. മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ , മൂർക്കനാട് ദിനേശ് വാര്യർ താളം സരിതാകൃഷ്ണകുമാർ, ആതിരാ ഹരിഹരൻ എന്നിവർ പങ്കെടുത്തു.കൂടിയാട്ട മഹോത്സവത്തിന്റെ പതിനൊന്നാം ദിവസമായ വ്യാഴാഴ്ച ജനുവരി 11 തോരണയുദ്ധം ഒന്നാം ദിവസം അരങ്ങേറും. രാവണന്റെ അശോകവനികോദ്യാനം ഹനുമാൻ നശിപ്പിച്ചു എന്ന് ഉദ്യാനം കാവൽക്കാരൻ രാവണനെ അറിയിക്കുന്നതും ഹനുമാനെ ബന്ധിക്കുവാൻ സൈന്യങ്ങളെ അയക്കുന്നതുമാണ് കഥാഭാഗം. ശങ്കുകർണ്ണനായി ഗുരുകുലം കൃഷ്ണദേവ് രാവണനായി ഗുരുകുലം തരുൺ വിജയയായി ഗുരുകുലം അതുല്ല്യ എന്നിവർ രംഗത്തെത്തും.

You cannot copy content of this page