സപ്ലൈകോ കാട്ടൂർ സ്റ്റോറിനു മുന്നിൽ കോൺഗ്രസ്‌ പ്രതിഷേധ ധർണ്ണ നടത്തി

കാട്ടൂർ : കാലങ്ങളായി സപ്ലൈകോയിൽ ആവശ്യ സാധനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമല്ലാത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം കമ്മറ്റി സപ്ലൈകോ കാട്ടൂർ സ്റ്റോറിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

മണ്ഡലം പ്രസിഡന്റ് എ.എസ് ഹൈദ്രോസ്സ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് ജനറൽ സെക്രട്ടറി എം.ഐ അഷ്‌റഫ്‌ മുഖ്യ പ്രഭാഷണവും, സിദ്ദിക്ക് കറുപ്പം വീട്ടിൽ, യൂത്ത് കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം പ്രസിഡന്റ് ഷെറിൻ തേർമഠം, ബ്ലോക്ക്‌ സെക്രട്ടറി എ.എ ഡോമിനി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം വൈസ് പ്രസിഡന്റ് ബെറ്റി ജോസ് സ്വാഗതവും, മഹിളാ കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി അംബുജ രാജൻ നന്ദിയും പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് ജലീൽ കരുപാംകുളം, ബ്ലോക്ക്‌ സെക്രട്ടറിമാരായ സി. എൽ ജോയ്, എം.ജെ റാഫി, കാസിം പുതുവീട്ടിൽ, മുൻ ബ്ലോക്ക്‌ പ്രസിഡന്റ് വർഗീസ് പുത്തനങ്ങാടി, മുൻ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ആന്റു ജി ആല്ലപ്പാട്ട്, കാട്ടൂർ സർവീസ് കോർപറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജോമോൻ വലിയവീട്ടിൽ, മണ്ഡലം സെക്രട്ടറിമാരായ ലോയിഡ്ഡ് ചാലിശ്ശേരി, എ.പി വിൽസൺ, ബൂത്ത്‌ പ്രസിഡന്റ് മാരായ ബദറുദ്ധീൻ വലിയകത്, വിൻസെന്റ് എലുവതിങ്കൽ, യൂത്ത് കോൺഗ്രസ്‌ നേതാവ് സക്കറിയ എലുവത്തിങ്കൽ, സുരേഷ് വെളുത്തെടത് പറമ്പിൽ, മൻസൂർ വലിയപുരക്കൽ എന്നിവർ നേതൃത്വം കൊടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page