പാർലമെന്റിൽ പ്രസംഗിക്കാൻ യുവജനങ്ങൾക്ക് അവസരം

അമൃത് മഹോത്സവത്തോടനുബന്ധിച്ച് ദേശീയ നേതാക്കൾക്ക് ആദരമർപ്പിക്കുന്നതിന് ഒക്ടോബർ 2 ന് പാർലമെന്റിൽ കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനും പ്രസംഗിക്കാനും യുവജനങ്ങൾക്ക് അവസരം. ജില്ലാ മത്സരത്തിൽ നെഹ്റു യുവകേന്ദ്ര തിരഞ്ഞെടുക്കുന്ന ഒരാൾക്ക് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാം.

ഓരോ സംസ്ഥാനത്തു നിന്നും ഒരാൾക്കാണ് അവസരം. ജില്ലാ, സംസ്ഥാനതല പ്രസംഗ മത്സരങ്ങൾ വഴിയാണ് പാർലമെന്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കുന്നത്. 2023 ഒക്ടോബർ ഒന്നിന് 18നും 29 വയസ്സിനും പ്രായപരിധിയിലുള്ള തൃശ്ശൂർ സ്വദേശികൾക്ക് മത്സരിക്കാം.

‘ലാൽ ബഹദൂർ ശാസ്ത്രിയുടെ ജീവിതം സ്വതന്ത്ര ഭാരതത്തിന് നൽകുന്ന പാഠങ്ങളും പൈതൃകവും’ എന്ന വിഷയത്തിൽ ഇംഗ്ലീഷിലോ ഹിന്ദിയിലോ മൂന്നു മിനുട്ട് ദൈർഘ്യമുള്ള പ്രസംഗ വീഡിയോ സെപ്തംബർ 15ന് വൈകിട്ട് അഞ്ചിനകം ഗൂഗിൾ ഫോമിൽ അപ്ലോഡ് ചെയ്യണം. വിശദാംശങ്ങൾക്കും ഗൂഗിൾ ലിങ്ക് ലഭിക്കുന്നതിനും ബന്ധപെടുക: 7907764873

continue reading below...

continue reading below..

You cannot copy content of this page