മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തിന്റെ 186-ാം ഇടവക ദിനം ആഘോഷിച്ചു

മൂര്‍ക്കനാട് : മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തിന്റെ 186-ാം ഇടവക ദിനം ആഘോഷിച്ചു. വികാരി റവ. ഫാ. പോളി പുതുശ്ശേരി അധ്യക്ഷത വഹിച്ചു. റവ. ഫാ. ഷാജു ചിറയത്ത് (ഹൃദയ പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍) ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.

2023 ലെ മികച്ച സിനിമയ്ക്കുള്ള ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ വിഷ്വല്‍ മീഡിയ ഗോള്‍ഡന്‍ ക്രൗണ്‍ അവാര്‍ഡ് ദ് ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ് ഫിലിം ഡയറക്ടര്‍ ഷൈസന്‍ പി. ഔസേഫ് മുഖ്യാതിഥിയായിരുന്നു. സിസ്റ്റര്‍ ആഗ്‌നസ് (മദര്‍ സെന്റ് ജോസഫ് കോണ്‍വെന്റ് കരുവന്നൂര്‍), ജിജോയ്. പി. ഫ്രാന്‍സിസ് (HM മതബോധനം), തോമാസ് കണ്ണായി (ട്രസ്റ്റി), ദിവ്യ ചാര്‍ളി (കുടുംബയൂണിറ്റ് പ്രതിനിധി) ആന്റോ സി. ജെ (കണ്‍വീനര്‍ തിരുനാള്‍ 2024), മാസ്റ്റര്‍ ആന്‍ഡ്രിന്‍ സാജു (സംഘടന പ്രതിനിധി), ഫിന്റോ പുത്തന്‍വീട്ടില്‍ (പ്രോഗ്രാം കണ്‍വീനര്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പാരിഷ് കൗണ്‍സില്‍ സെക്രട്ടറി വിന്‍സെന്റ് കോറോത്തുപറമ്പില്‍ റിപ്പോര്‍ട്ട് വായിച്ചു. ബെന്നി ചിറ്റിലപ്പള്ളി (ട്രസ്റ്റി) സ്വാഗതവും ജനറല്‍ കണ്‍വീനര്‍ മാര്‍ട്ടിന്‍ ജോസഫ് നന്ദിയും രേഖപ്പെടുത്തി.

മുഖ്യാതിഥിയായ ഷൈസന്‍ പി. ഔസേഫ് ന് ഇടവകയുടെ സ്‌നേഹാദരവ് നല്‍കി ആദരിച്ചു. ഇടവക ദിനത്തോടനുബന്ധിച്ച് നടത്തിയ കലാകായിക മത്സരങ്ങളുടെ സമ്മാനദാനം നടത്തി. മുന്‍ കാലങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുള്ള കൈക്കാരന്മാര്‍, ക്ലര്‍ക്ക്, ദേവാലയ ശുശ്രൂഷി എന്നിവർക്ക് ഇടവകയുടെ സ്നേഹോപകാരം നൽകി ആദരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page