സതീഷ് ബാബു മൂത്താർ (69) നിര്യാതനായി

മുരിയാട് : വ്യവസായ പ്രമുഖനും, പൊതുപ്രവർത്തകനുമായ സതീഷ് ബാബു മൂത്താർ (69) നിര്യാതനായി. മുരിയാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ ചാത്രാട്ടിൽ മാധവൻ മൂത്താരുടെ മകനാണ്.

ഭാര്യ രാധ (മുൻ അധ്യാപിക ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ) മക്കൾ ശ്രുതി ( കാനഡ ) സംഗീത് (മറൈൻ എൻജിനീയർ). മരുമക്കൾ അനിൽ (കാനഡ) പ്രിയങ്ക.

വെളിച്ചെണ്ണ മിൽ ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും, മുരിയാട് പൂവ്വശ്ശേരിക്കാവ് ക്ഷേത്ര സമിതി രക്ഷാധികാരിയുമായിരുന്നു. മുരിയാട് പഞ്ചായത്ത് അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം മാർച്ച് 30 തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് കൊടകരയിലെ വീട്ടുവളപ്പിൽ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page