ചിന്മയ മിഷൻ ചിന്മയവാഹിനിയ്ക്ക് ശ്രീ കൂടൽമാണിക്യ ക്ഷേത്രം കിഴക്കേ നടയിൽ സ്വീകരണം നൽകി

ഇരിങ്ങാലക്കുട : ചിന്മയ മിഷൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കൊല്ലവർഷം 2026 വിവിധ പരിപാടികളോടെ അമൃത് മഹോത്സവമായി ആഘോഷിക്കുന്നതിൻ്റെ ഭാഗമായി. ഭാരതത്തിലുടനീളം 35000 കിലോമീറ്റർ യാത്ര ചെയ്യുന്ന “അമൃത് യാത്രയ്ക്ക് ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ സ്വീകരണം നൽകി.

ഗുരുവായൂരിൽ നിന്നും ഉച്ചയ്ക്ക് 12 30 മണി യോടെ എത്തിച്ചേർന്ന യാത്രയ്ക്ക് ധാരാളം ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിലാണ് സ്വീകരണം ഒരുക്കിയത്. സ്വാമി ചിന്മയാനദജിയുടെ പാദുകങ്ങളും, മൂർത്തിയും വഹിച്ച ചിന്മയ വാഹിനിയ്ക്ക് ക്ഷേത്രനടയിൽ വെച്ച് അർച്ചനയും സമൂഹ പ്രാർത്ഥനയും ഉണ്ടായിരുന്നു.

ആശ സുരേഷ്, പി. നന്ദകുമാർ എന്നിവരുടെ സോപാന സംഗീതം ചടങ്ങിൻ്റെ ഭാഗമായി ഉണ്ടായിരുന്നു. ചിന്മയ മിഷൻ ആചാര്യ സ്വാമിനി സംഹിതാനന്ദ, ബ്രഹ്മചാരി സുധീഷ് ചൈതന്യ, വാഹന പ്രചരണ ജാഥ കോഡിനേറ്റർ ബ്രഹ്മചാരിണി താരിണി ചൈതന്യ, ജാഥാ അംഗങ്ങൾ മിഷൻ പ്രവർത്തകർ ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു ഡോ. മുരളി ഹരിതം സ്വാഗതവും തൃശൂർ ചിന്മയ മിഷൻ പ്രസിഡണ്ട് ശ്രീ വേണുഗോപാൽ നന്ദിയും രേഖപ്പെടുത്തി. Chinmaya Mission Chinmaya Vahini was given a reception at Irinjalakuda Koodalamanikyam Temple

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page