ഇരിങ്ങാലക്കുട മാർക്കറ്റിൽ വ്യാപാരി ഉൾപ്പെടെ മൂന്നുപേരേ കടിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു – നായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് ഇന്ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ തെരുവുനായ ശല്യം രൂക്ഷമായിരിക്കെ മാർക്കറ്റിൽ വ്യാപാരി ഉൾപ്പെടെ മൂന്നുപേരേ കടിച്ച തെരുവുനായയ്ക്ക് മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ നടത്തിയ പോസ്‌റ്റുമോർട്ടത്തിൽ പേ വിഷബാധ സ്ഥിരീകരിച്ചു. മൂവരേയും കടിച്ച തെരുവുനായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ചത്ത തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥരീകരിച്ചതോടെ മാർക്കറ്റിലെ വ്യാപാരികളടക്കമുള്ളവർ ആശങ്കയിലാണ്.

ഈ സാഹചര്യത്തിൽ ബുധനാഴ്ച രാവിലെ മുതൽ ഇരിങ്ങാലക്കുട വെറ്ററിനറി ആശുപത്രിയുടെയും നഗരസഭയുടെയും നേതൃത്വത്തിൽ മാർക്കറ്റ് പരിസരത്ത് നായകളെ പിടികൂടി പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്കുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച പുലർച്ചെയോടെ ലോട്ടറി കച്ചവടം നടത്തുന്ന കോടാലി സ്വദേശി വാസുപുരത്ത് സണ്ണി (49) എന്നയാളെയാണ് അക്രമാസക്തമായ നായ ആദ്യം കടിച്ചത്. പിന്നീട് പച്ചക്കറി വിൽപ്പന നടത്തുന്ന ചന്തപ്പുര ചാതേലി ഔസേപ്പ് (84), ഇയാളുടെ സഹായി മടത്തിക്കര തീതായി ലിജോ (46) എന്നിവരെയും നായ ആക്രമിച്ചു.

പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരൻ ചാലക്കുടി ആശുപത്രിയിലും മറ്റുള്ളവർ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും ചികിത്സ തേടി പേവിഷ ബാധ പ്രതിരോധ കുത്തിവെപ്പ് എടുത്തു. നാട്ടുകാർ പിടികൂടിയ നായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തിയിരുന്നു.

കൂടൽമാണിക്യം ക്ഷേത്ര പരിസരത്തും , തെക്കേ നടയിലും തെരുവുനായ ശല്യം രൂക്ഷമാണ്.

Stray dog ​​that bit three people, including a trader, at Irinjalakuda market has been confirmed to have rabies - Dogs to be vaccinated today

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page