ഇരിങ്ങാലക്കുടയും ഞാനും പുസ്തക പ്രകാശന കർമ്മം മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം ടൗൺ യൂണിറ്റ് പുറത്തിറക്കിയ ഇരിങ്ങാലക്കുടയും ഞാനും എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം ഉന്നത വിദ്യാഭ്യാസ സാമൂഹൃ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു സാഹിത്യകാരൻ അശോകൻ ചരുവിലിന് നൽകി നിർവ്വഹിച്ചു.സൗഹൃദമാണ് വഴി എന്ന വിഷയത്തെ ആസ്പദമാക്കി ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട ദേശത്തെ കുറിച്ച് എൺപത്തി മൂന്ന് എഴുത്തുകാർ രചിച്ച കഥ-കവിത -ഓർമ്മക്കുറിപ്പുകളുടെ സമാഹാരത്തിൽ കെ. സച്ചിദാനന്ദൻ, ഡോ. ആർ.ബിന്ദു, ഡോ. വി.പി. ഗംഗാധരൻ, അശോകൻ ചരുവിൽ, ഖദീജ മുംതാസ് തുടങ്ങിയ പ്രമുഖരും എഴുതിയിട്ടുണ്ട്.യോഗത്തിന് പുരോഗമന കലാസാഹിത്യ സംഘം ടൗൺ യൂണിറ്റ് പ്രസിഡണ്ട് കെ.ജി. സുബ്രമണ്യൻ അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ് അദ്ധ്യാപകൻ സനോജ് രാഘവൻ പുസ്തക പരിചയം നടത്തി. പ്രൊഫ. സാവിത്രി ലക്ഷ്മണൻ, ഡോ. എം.എൻ. വിനയകുമാർ, ഖാദർ പട്ടേപ്പാടം, ഡോ. കെ.പി. ജോർജ്ജ്, മുരളി നടക്കൽ എന്നിവർ സംസാരിച്ചു. പുരോഗമന കലാസാഹിത്യ സംഘം ടൗൺ യൂണിറ്റ് സെക്രട്ടറി ഷെറിൻ അഹമ്മദ് സ്വാഗതം പറഞ്ഞു.ബാലസംഘം മ്യൂസിക് ബാന്റ് ടീം ആഭേരിയുടെ അവതരണം നടന്നു. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം കരസ്ഥമാക്കിയ പ്രതാപ്സിങ്ങിനേയും മികച്ച സംസ്ഥാന സർക്കാർ ജീവനകാർക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ സുധീഷ് ചന്ദ്രനേയും യോഗത്തിൽ ആദരിച്ചു.

പുസ്തകം ആവശ്യമുള്ളവർ പ്രൈവറ്റ് ബാസ് സ്റ്റാൻറിലുള്ള എസ് എസ് ബുക്സ്റ്റാളിലോ, 9847418864 ലോ ബന്ധപ്പെടുക.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page