ഡോ. ബി.ആർ അംബേദ്കർ വിശിഷ്ട സേവ നാഷണൽ അവാർഡ് ജേതാവ് ഷാജു വാലപ്പന് സ്വീകരണം നൽകി

ഇരിങ്ങാലക്കുട : ഭാരതരത്ന ഡോ. ബി.ആർ. അംബേദ്കർ വിശിഷ്ട സേവ നാഷണൽ അവാർഡ് 2024 ഡൽഹിയിൽ നടന്ന ചടങ്ങിൽ ഷാജു വാലപ്പൻ സ്വീകരിച്ചു. ഷാജു വാലപ്പന് നെടുമ്പാശ്ശേരിയിൽ അദ്ദേഹത്തിന്റെ നാടായ കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന കോസ്മോപോളിറ്റൻ സോഷ്യൽ ആൻഡ് റിക്രിയേഷൻ ക്ലബ്ബ് അംഗങ്ങളും ആളൂർ ഗ്രാമ പഞ്ചായത്ത് നിവാസികളും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരണവും വരവേൽപ്പും നൽകി.



ക്ലബ്ബ് പ്രസിഡൻ്റ് വർഗ്ഗീസ് തുളുവത്ത്, ബിജു പി.എ യും ചേർന്ന് കിരീടം അണിയിക്കുകയും ക്ലബ്ബ് വൈസ് പ്രസിഡൻ്റ് വർഗ്ഗീസ് പന്തല്ലുക്കാരൻ സെക്രട്ടറി ബൈജു പഞ്ഞിക്കാരൻ എന്നിവരുടെ നേതൃത്വത്തിൽ പൊന്നാടയും അണിയിച്ചു. ഷാജൻ കള്ളി വളപ്പിൽ, ബാബു തളിയക്കുഴി, ഡേവീസ് പുല്ലോക്കാരൻ, ജോജി കീറ്റിക്കൽ ഫെലിക്സ് ജോസഫ്, ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ എന്നിവർ സ്വീകരണത്തിന് നേതൃത്വം കൊടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page