ആറാട്ടുപുഴ : പ്രമുഖ കഥാകൃത്തും തിരക്കഥാരചയിതാവും അദ്ധ്യാപകനുമായ പി.കെ.ഭരതൻ എഴുതിയ ‘സിനിമയുടെ ഗൃഹപാഠം’ എന്ന പുസ്‌തക ത്തെക്കുറിച്ചുള്ള ചർച്ചയും പുസ്‌തകപരിചയവും പുസ്‌തകവിതരണവും നടന്നു. ആറാട്ടുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന കലാസാംസ്‌കാരിക സംഘടനയായ കലാപ്രവാഹിനിയുടെ നേതൃത്വത്തിൽ കരുവന്നൂർ ലയൺസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽവെച്ച് നടന്ന ചടങ്ങ് പ്രശസ്‌ത സാമൂഹ്യസാംസ് കാരിക പ്രവർത്തകനും ചെന്നെ ആശാൻ മെമ്മോറിയൽ അസോസിയേ ഷൻ പ്രസിഡണ്ടുമായ ഡോ.സി.കെ.രവി ഉദ്ഘാടനം ചെയ്‌തു.
സിനിമയിലൂടെ ഒരു ദൃശ്യസംസ്ക്കാരവും അഭിലഷണീയമായ സംവേദനശീലവും കുട്ടികളിലേയ്ക്കെത്തിക്കുന്നതിനുള്ള ശ്രമമാണ് ഭരതൻമാസ്റ്റർ ഈ പുസ്ത കരചനയിലൂടെ നടത്തിയിരിക്കുന്നതെന്ന് ഡോ സി.കെ. രവി അഭിപ്രായപ്പെട്ടു. തൊഴിലധിഷ്ഠിത പാഠ്യവിഷയമായി ഈ പുസ്‌തകം കൂടുതൽ സ്‌കൂളുകളിലേയ്ക്കും വിദ്യാർത്ഥികളിലേയ്ക്കും എത്തിക്കാൻ സന്നദ്ധ സംഘടനകളടക്കം വായനാലോകം ഇടപെടണമെന്നും ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ച കലാപ്രവാഹിനി പ്രസിഡണ്ടും പ്രവാസിശബ്ദം മാസിക പത്രാധിപരുമായ കെ.ഹരിനാരായണൻ അഭിപ്രായപ്പെട്ടു.
എഴുത്തുകാരായ സി.ആർ. ദാസ്, ഡോ. എം.പുഷ്‌പാംഗദൻ, ജനപ്രതിനിധികളായ കെ. രവീന്ദ്രനാഥ്, ഷീല ഭരതൻ, ആറാട്ടുപുഴ പൂരാഘോഷകമ്മിറ്റി പ്രതിനിധി സി.സുധാകരൻ, എം.രാജേ ന്ദ്രൻ, പി. തങ്കപ്പൻ മാസ്റ്റർ, രാധാകൃഷ്‌ണൻ വെട്ടത്ത്, അഡ്വ. സുജ ആന്റണി, കൃഷ്ണൻകുട്ടി എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.
കെ.വിശ്വനാഥൻ സ്വാഗതമാശംസിച്ചു. സിനിമ എന്ന ദൃശ്യമാധ്യമം കുട്ടികളിൽ അപാരമായ സ്വാധീനമാണ് വളർത്തുന്നതെന്നും അവർക്ക് സിനിമയിൽ ജിജ്ഞാ സയും കൗതുകവും വളർത്തുന്നതിനുള്ള ശ്രമമാണ് പുസ്തകരചനയിലൂടെ നിർവ്വഹിച്ചിട്ടുള്ളതെന്നും പി.കെ.ഭരതൻ മറുപടിപ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ വല്ലച്ചിറ സെൻ്റ് തോമസ് ഹൈസ്‌കൂളിലെ കുട്ടികൾ പുസ്‌തക ങ്ങൾ ഏറ്റുവാങ്ങി. സ്‌കൂൾ അദ്ധ്യാപിക മീന പങ്കെടുത്തു. ജോസ് മമ്മിനിശ്ശേരി അവതാരകനായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive