അന്യം നിന്നു പോകുന്ന ക്ഷേത്രകലകൾ സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠിക്കാൻ 71-ാം വർഷത്തിലേക്ക് കടക്കുന്ന കലാനിലയം ഒരുക്കുന്ന അവസരം സ്ലാഖനീയം – നഗരസഭ ചെയർമാൻ എം.പി. ജാക്‌സൻ

ഇരിങ്ങാലക്കുട : സാംസ്ക്കാരിക കേരളത്തിന് നിരുപമമായ സംഭാവനകൾ പ്രധാനം ചെയ്തു‌തുകൊണ്ട് 71-ാം വർഷത്തിലേക്ക് കടക്കുന്ന ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്‌മാരക കലാനിലയത്തിന്റെ സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി അന്യം നിന്നു പോകുന്ന ക്ഷേത്രകലകൾ സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠിക്കാൻ കലാനിലയം ഒരുക്കുന്ന അവസരം സ്ലാഖനീയമെന്ന് ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം.പി.ജാക്‌സൻ.



സ്ഥാപകദിനാഘോഷ ഉദ്ഘാടനവും പുതിയതായി ആരംഭിക്കുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള സൗജന്യ കഥകളി ക്ലാസ്സുകളുടെ ഉദ്ഘാടനവും നിർവാഹുച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാനിലയം പ്രസിഡൻ്റ് എം. ശ്രീകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.



നഗരസഭ വൈസ് ചെയർപേഴ്‌സൻ ചിന്ത ധർമ്മരാജൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രവിൺസ് ഞാറ്റുവെട്ടി, കലാനിലയം വൈസ് പ്രസിഡൻ്റ് കൃഷ്‌ണൻ നമ്പൂതിരി, ജോ. സെക്രട്ടറി തങ്കപ്പൻ പാറയിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.



തുടർന്ന് ഉണ്ണായി വാരിയർ സ്‌മാരക കലാനിലയം അവതരിപ്പിച്ച നളചരിതം 1-ാം ദിവസം (ഹംസം, ദമയന്തി) കഥകളി അരങ്ങേറി. കലാനിലയം സെക്രട്ടറി അഡ്വ. സതീഷ് വിമലൻ സ്വാഗതവും പ്രിൻസിപ്പൽ – ഇൻ- ചാർജ്ജ് കെ. പ്രശാന്ത് നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page