ഇരിങ്ങാലക്കുട : നാലമ്പല ദർശനവുമായി ബന്ധപ്പെട്ട് ദേവസ്വം, ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ്റെ അദ്ധ്യക്ഷതയിൽ കൂടൽമാണിക്യം ദേവസ്വം ഓഫീസിൽ കോ-ഓഡിനേഷൻ കമ്മിറ്റി യോഗം ചേർന്നു. തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, മൂഴിക്കുളം ശ്രീ ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശ്രീ ശത്രുഘ്‌ന സ്വാമീ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ കർക്കിടകം ഒന്നു മുതൽ ആരംഭിക്കുന്ന (ജൂലൈ 17 മുതൽ) ഒരുമാസത്തെ നാലമ്പല തീർത്ഥയാത്രയുടെ ഒരുക്കങ്ങൾ യോഗത്തിൽ വിലയിരുതി.
നാലമ്പല തീർത്ഥയാത്രക്ക് സർക്കാരിൻ്റെ പൂർണ്ണസഹകരണം മന്ത്രി വാഗ്ദാനം ചെയ്തു. ഇരിങ്ങാലക്കുട എം.എൽ.എ അഡ്വ. തോമസ് ഉണ്ണിയാടൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു .നാലമ്പല ക്ഷേത്രദർശനത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് സൗകര്യപ്രദമാകുന്ന രീതിയിൽ ക്ഷേത്ര ഭാരവാഹികൾ സൗകര്യങ്ങൾ ഒരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു ഇതിനുവേണ്ട സഹായസഹകരണങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി .
നാല് ക്ഷേത്രത്തിലെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. കൂടാതെ വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
ഭക്തർക്ക് സുഗമമായി ക്ഷേത്ര ദർശനം നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായും വിവിധ ദേവസ്വം ഭാരവാഹികൾ അറിയിച്ചു.
ഡോക്ടർമാരുടെ സേവനം നാലു ക്ഷേത്രങ്ങളിലും തുടക്കം മുതൽ ഉറപ്പു വരുത്തുവാൻ യോഗത്തിൽ പങ്കെടുത്ത ജില്ലാ മെഡിക്കൽ ഓഫീസർക്ക് മന്ത്രി നിർദേശം നൽകി . നാലമ്പല ദർശനത്തിൽ അവസാനം ഭക്തർ എത്തിച്ചേരുന്ന ക്ഷേത്രമായ പായമലിൽ രാത്രി വൈകിയും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട് .
നാലമ്പലക്കാലത്തെ ഗതാഗത സംവിധാനങ്ങൾ നിരീക്ഷിക്കണമെന്ന് വേണ്ട പാർക്കിംഗ് സ്ഥലങ്ങൾ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നതിനായി പാർക്കിങ്ങിന് ക്യു ആർ കോഡ് സംവിധാനവും തീർത്ഥാടകരോടൊപ്പം വരുന്ന കുട്ടികൾക്ക് സേഫ്റ്റി ടാങ്ക് സംവിധാനവും ഏർപ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി യോഗത്തിൽ പറഞ്ഞു.
കേരളത്തിലെ വിവിധ sസ്ഥലങ്ങളിൽ നിന്നും നാലമ്പല ദർശനത്തിനായി കൂടുതൽ കെഎസ്ആർടിസി ബസ് അനുവദിക്കാൻ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടതായി ദേവസ്വം മന്ത്രി യോഗത്തിൽ അറിയിച്ചു . മുൻകാലങ്ങളിൽ ഉണ്ടായിരുന്ന കെ.എസ്. ആർ ടി.സി. ഷെഡ്യൂൾ വഴി എത്തുന്ന ഭക്തന്മാർക്ക് ദർശനം നടത്തി വഴിപാടുകൾ നടത്തുന്നതിനുള്ള ക്യൂ രഹിത സംവിധാനം ഭക്തർക്ക് പരാതി ഇല്ലാത്ത രീതിയിൽ തവണയും ഒരുക്കണമെന്ന് യോഗത്തിൽ ആവശ്യമായിരുന്നു. ഡിടിപിസി യുടെ നാലമ്പല തീർത്ഥയാത്ര സർവീസ് ഇത്തവണയും ഉണ്ടാക്കുമെന്ന് പ്രതിനിധി യോഗത്തിൽ അറിയിച്ചു.
കൂടൽമാണിക്യം ക്ഷേത്രത്തിൽ തീർത്ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി പറഞ്ഞു. ഇത്തവണ ഒരുക്കുന്ന പന്തലിൽ പതിനായിരം പേർക്ക് വരി നിൽക്കുന്നതിനിടയിൽ ഇരിക്കുവാനുള്ള ബെഞ്ച് സൗകര്യങ്ങൾക്കു ഒപ്പം മഴപെയ്തു ചെളിയിൽ നിന്നും രക്ഷനേടാനായി പ്ലാറ്റഫോം സംവിദാനങ്ങളും ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ ക്ഷേത്രങ്ങളുടെ എകോപനത്തോടെ തീർത്ഥാടനം സുഗമമായി നടത്താൻ യോഗത്തിൽ തീരുമാനമായി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



