എടവിലങ്ങ് : കാർ ഓടിക്കാൻ കൊടുക്കാത്തതിലുള്ള വിരോധത്തിൽ യുവാവിനെ തടഞ്ഞു നിർത്തി പേനകത്തി കൊണ്ട് ആക്രമിച്ച പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. എടവിലങ്ങ് കാര കാതിയാളം ദേശത്ത് ചെറുവീട്ടിൽ വീട്ടിൽ ഷിനാസ് (33) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
എടവിലങ്ങ് കാര സ്വദേശി അജിനാസ് എന്നയാളും കൂട്ടുകാരനും ചേർന്ന് വാങ്ങിയ കാർ ഓടിക്കാൻ കൊടുക്കാത്തതിലുള്ള വിരോധത്താൽ കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് കാര കാതിയാളം പള്ളിയുടെ തെക്ക് വശത്തുള്ള റോഡിൽ വച്ച് അജിനാസ്സിനെ ഷിനാസ് ആക്രമിച്ചത്.
അജ്ജസ് ഓടിച്ചിരുന്ന കാർ ഷിനാസ് ബൈക്കിൽ വന്ന് തടഞ്ഞു നിറുത്തി കാറിലുണ്ടായിരുന്ന അജിനാസിനെ മർദ്ദിക്കുകയും പേനകത്തി വച്ച് കഴുത്തിന് നേരെ കുത്താൻ ശ്രമിച്ചതിൽ ചുണ്ടിലും കൈതണ്ടയിലും കൊണ്ട് മുറിവ് പറ്റുകയും ചെയ്തു ഷിനാസിനെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ഷിനാസ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ 2024 വർഷത്തിൽ ഒരു വധശ്രമകേസിലെ പ്രതിയാണ്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി കെ സബ്ബ് ഇൻസ്പെക്ടർമാരായ സാലിം കെ, മനു പി ചെറിയാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സനോജ്, വിഷ്ണു സി. യു, വിഷ്ണു ഇ. ബി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

