ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിൽ മയക്ക് മരുന്ന് വിപണനത്തിനെതിരെ (PIT NDPS) മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ നിയമപ്രകാരം ഒരു പ്രതിയെക്കൂടി തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കുന്നു.
മയക്ക് മരുന്ന് ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികയായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ കരുതൽ തടങ്കലിൽ വയ്ക്കാവുന്നതിനുമുള്ള നിയമമാണ് Prevention of Illicit Trafficking in Narcotic Drugs and Psychotropic Substance Act (PIT NDPS Act).
പടിയൂർ മുഞ്ഞനാട് ആൽ സ്വദേശി സ്വദേശി മലയമ്പലം വീട്ടിൽ മുഹമ്മദ് ബഷീർ (29) എന്നയാൾ 2024 മെയ് മാസം മുതൽ 2025 ഏപ്രിൽ മാസം വരെ ആറ് മയക്ക് മരുന്ന് ലഹരിക്കേസുകളിൽ പ്രതിയായി ഉൾപ്പെട്ടതിനെ തുടർന്നാണ് ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ആക്കുന്നതിനായി കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ പോലീസ് മുഹമ്മദ് ബഷീറിനെ അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിച്ച് ഉത്തരവ് നടപ്പിലാക്കുന്നതിനായി കൊണ്ട് പോയി.
തൃശ്ശൂർ റൂറൽ ജില്ലയിൽ മയക്കുമരുന്ന് വിപണനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിലാണ് കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് ഒരു വർഷത്തേക്ക് തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
മുഹമ്മദ് ബഷീർ മതിലകം, കയ്പമംഗലം, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി 2.10 ഗ്രാം എം ഡി എം എ വിൽപനക്കായി കൈവശം വെച്ച ഒരു കേസിലും, കഞ്ചാവ് ബീഡി വലിച്ച മൂന്ന് കേസുകളിലും, 1 ഗ്രാം മെത്താഫിറ്റമിൻ വിൽപനക്കായി കൈവശം വെച്ച ഒരു കേസിലും, 2.58 ഗ്രാം മെത്താഫിറ്റമിൻ വിൽപനക്കായി കൈവശം വെച്ച ഒരു കേസിലും അടക്കം ആറ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
തുടർന്നും കൂടുതൽ പേർക്കെതിരെ PIT NDPS പ്രകാരം ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും മയക്കുമരുന്ന് കച്ചവട ശൃഖലയിലെ മുഴുവൻ ആളുകളെയും പിടികൂന്നതിനായുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്നും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


