OLX ൽ വിൽപ്പനക്ക് വച്ച മൊബൈൽ ഫോൺ വാങ്ങാനെന്ന വ്യാജേന എത്തി ഫോൺ കവർച്ച ചെയ്ത പ്രതി പിടിയിൽ

ക്രൈം : OLX ൽ വിൽപ്പനക്ക് വച്ച സാംസങ് പ്രീമിയം ഫോണായ എസ് 25 അൾട്രാ വാങ്ങാനെന്ന വ്യാജേന എത്തുകയും പിന്നീട്ട് തട്ടിപറിച്ച് കൊണ്ടു പോയ സംഭവത്തിൽ ചെന്ത്രാപ്പിന്നി പള്ളിയിൽ വീട്ടിൽ വിഷ്ണു( 24) എന്നയാളെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.

ജൂലായ് 16 ന് വൈകുന്നേരം 06.10 മണിയോടെ തൃപ്രയാർ സെൻററിന് വടക്ക് വശത്തുള്ള പെട്രോൾ പമ്പിന് സമീപത്ത് വച്ച, എസ്സ് എൻ. പുരം സ്വദേശി ജാബിർ എന്നയാൾ തന്റെ കൈവശമുണ്ടായിരുന്ന S25 ULTRA എന്ന മൊബൈൽ ഫോൺ OLX ൽ ഇടുകയും, വിഷ്ണു ഇത് വാങ്ങാനെന്ന വ്യാജേന വലപ്പാട് തൃപ്രയാർ സെൻററിന് വടക്ക് വശത്തുള്ള പെട്രോൾ പമ്പിന് സമീപത്തേക്ക് ജാബിറിനെ വിളിച്ചു വരുത്തുകയും ജാബിറിന്റെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിപറിച്ച് കൊണ്ടു പോയ സംഭവത്തിലാണ് വലപ്പാട് പോലീസ് കേസ് കവർച്ചക്ക് കേസ് രജിസ്റ്റർ ചെയ്തത്.

തുടർന്നുള്ള അന്വേഷണത്തിൽ പ്രതി വിഷ്ണു മൊബൈൽ ഷോപ്പുകളിൽ ഫോൺ വാങ്ങുന്ന വ്യാജേന upi വ്യാജ ആപ്പ് ഉപയോഗിച്ച് മൊബൈൽ ഷോപ്പുകാരെ പറ്റിക്കാൻ ശ്രമിച്ചിട്ടുള്ളതായും തുടർന്ന് വിഷ്ണുവിനെ പറ്റി ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു.

വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ എ, സബ്ബ് ഇൻസ്പെക്ടർ എബിൻ, സിവിൽ പോലീസ് ഓഫീസർമാരായ വിഷ്ണു, സതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Suspect arrested for stealing mobile phone on OLX under pretext of buying it

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page