ഐ.ടി.യു ബാങ്കിൽ DICGC പ്രകാരം അപേക്ഷിച്ചവർക്ക് അർഹമായ തുക ലഭിക്കുമെന്ന് കാണിച്ച് ഇടപാടുകാർക്ക് ബാങ്ക് എസ്.എം.എസ് സന്ദേശം – ഒക്ടോബർ 23 ന് മുൻപ് ഒറിജിനൽ ഡെപ്പോസിറ് റെസിപ്റ്റുമായി എത്താൻ നിർദേശം

ഇരിങ്ങാലക്കുട : ഐ.ടി.യു ബാങ്കിൽ DICGC പ്രകാരം അപേക്ഷിച്ചവർക്ക് അർഹമായ തുക ലഭിക്കുമെന്ന് കാണിച്ച് ഇടപാടുകാർക്ക് ബാങ്ക് എസ്.എം.എസ് സന്ദേശം എത്തി. ഒക്ടോബർ 23 ന് മുൻപ് ഒറിജിനൽ ഡെപ്പോസിറ് റെസിപ്റ്റുമായി എത്താൻ നിർദേശം

” അറിയിപ്പ് – ഇടപാടുകാർ റെസിപ്റ്സ് 23 ഒക്ടോബർ നു മുൻപായി ബ്രാഞ്ചിൽ സമർപ്പിച്ചു രസീതി കൈപ്പറ്റുക. DICGC പ്രകാരം അർഹമായ തുക നൽകിയിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്കു ക്രെഡിറ്റ് ചെയ്യുന്നതാണ്. ITUBANK ” എന്ന മൊബൈൽ ടെക്സ്റ്റ് സന്ദേശമാണ് ഇടപാടുകാർക്ക് ലഭിച്ചത് .

എസ് എം എസ് സന്ദേശം ആയതിനാൽ തന്നെ പലരും ഇത്തറിഞ്ഞിട്ടില്ല. അറിഞ്ഞവർ തന്നെ ആശങ്കയിലുമാണ്. DICGC എന്നാൽ “ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരൻ്റി കോർപ്പറേഷൻ” ആണ്. ഇത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഒരു സ്ഥാപനമാണ്, ഇത് ബാങ്ക് പരാജയപ്പെട്ടാൽ നിക്ഷേപകർക്ക് 5 ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. സേവിംഗ്, ഫിക്സഡ്, കറൻ്റ്, റിക്കറിംഗ് ഡെപ്പോസിറ്റ് തുടങ്ങിയ എല്ലാത്തരം ബാങ്ക് നിക്ഷേപങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ഇപ്പോൾ DICGC പ്രകാരം തുക വാങ്ങിക്കഴിഞ്ഞാൽ ബാക്കി തുകയുള്ളവർക്ക് അത് എന്ന് കിട്ടുമെന്ന് ആരും വ്യക്തമായി പറയുന്നില്ല. അതിനു പുറമെ തിങ്കളാഴ്ച ദീപാവലി ബാങ്ക് അവധിയാണ്. സന്ദേശം ലഭിച്ചത് കഴിഞ്ഞ ദിവസവുമാണ്.

സന്ദേശത്തിൽ പറയുന്ന പോലെ ഒക്ടോബർ 23 നു മുൻപ് ഡെപ്പോസിറ് റെസിപ്റ്റുമായി നിക്ഷേപകർ ഒരുമിച്ചു ബാങ്കിൽ എത്തിയാൽ തിരക്കുണ്ടാക്കുമെന്നും ആശങ്കയുണ്ട്. സീനിയർ സിറ്റിസൺ കാർക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് ഇതുസംബന്ധിച്ചു നിക്ഷേപകർ പ്രതികരിച്ചു.

വായ്‌പ തിരിച്ചടവ് മോശമാവുകയും, അതിനാൽ ആർ.ബി.ഐ മാനദണ്ഡങ്ങൾ പാലിക്കാൻ പറ്റാത്തതുമൂലം റിസേർവ് ബാങ്ക് ഇരിങ്ങാലക്കുട ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരുന്നു.

തുടർന്ന് റിസർവ് ബാങ്ക് ഇരിങ്ങാലക്കുട ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡിനെ 12 മാസത്തേക്ക് അസാധുവാക്കി – ബാങ്കിങ് പ്രവർത്തനങ്ങൾക്ക് പുതിയ അഡ്മിനിസ്ട്രേറ്ററെയും ഉപദേശക സമിതിയെയും നിയമിച്ചു. ഇവരാണ് ഇപ്പോൾ ഭരണനിർവഹണം നടത്തുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page