കൂടൽമാണിക്യം ഉത്സവം : 1350 പോലീസുകാരുടെ ശക്തമായ സുരക്ഷയൊരുക്കി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ്, ഒപ്പം ഡ്രോൺ നിരീക്ഷണവും

സുരക്ഷാ ക്രമീകരണങ്ങൾ

• ഡ്രോൺ നിരീക്ഷണം

• 24 മണിക്കൂർ പോലീസ് കൺട്രോൾ റൂം

• CCTV സർവൈലൻസ്

• ഗതാഗത നിയന്ത്രണത്തിനായി മൊബൈൽ, ബൈക്ക് പട്രോളിംഗ്

• കുറ്റകൃത്യങ്ങൾ തടയാൻ മഫ്തി പോലീസ്

• സ്ത്രീ സുരക്ഷയ്ക്കായി പിങ്ക് പോലീസ്

• ആൻറി ഡ്രഗ്സ് സർവൈലൻസിനായി DANSAF ടീം

• ആനപരിപാലന നിർദ്ദേശങ്ങൾ ഉറപ്പുവരുത്തുന്നതിന് പ്രത്യേക ടീം.


ഇരിങ്ങാലക്കുട : മെയ് 8 ന് ആരംഭിക്കുന്ന 10 ദിവസത്തെ ശ്രീ കൂടൽമാണിക്യം ഉത്സവത്തിന് 1350 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് കൊണ്ട് ശക്തമായ സുരക്ഷയൊരുക്കി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ്. കൂടാതെ
സുരക്ഷയ്ക്കായി ഡ്രോൺ നിരീക്ഷണവും.

എഴുന്നള്ളത്ത്’, കാണുന്നതിനും ക്ഷേത്രത്തിലെ മറ്റ് ആചാരപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും ഉത്സവത്തിനോടനുബന്ധിച്ച് നടത്തുന്ന എക്സിബിഷൻ കാണുന്നതിനും മറ്റും ധാരാളം ഭക്തജനങ്ങൾ വരുമെന്നതിനാൽ ക്ഷേത്ര പരിസരത്തും ഇരിങ്ങാലക്കുട ടൗണിലും അസാധാരണമായ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ക്രമസമാധാന പാലനത്തിനായി വിവിധ മേഖലകൾ തിരിച്ച് സുരക്ഷാ ഒരുകുകയാണ് പോലീസ് ചെയ്യുന്നത്.



നഗരത്തിൽ ഗതാഗത തടസമില്ലാതെയിരിക്കുന്നതിനും കനത്ത സുരക്ഷാ സംവിധാനമാണ് തൃശ്ശൂർ റൂറൽ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം ഒരുക്കിയിരിക്കുന്നത്.

ഉത്സവത്തിന് എത്തുന്ന സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം തടയുന്നതിനും, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കുമായും പ്രത്യേകം വനിതാ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളതും തൃശ്ശൂർ റൂറൽ പിങ്ക് പോലീസിന്റെ സേവനം ഉത്സവത്തിന് ഉടനീളം ജനങ്ങൾക്ക് ലഭിക്കുന്നതുമാണ്, പിടിച്ചുപറി, മറ്റു സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി ക്ഷേത്രപരിസരമാകെ ഡ്രോൺ ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനവും മഫ്തി പോലീസിനെയും നിയോഗിച്ചിട്ടുണ്ട്.


അമ്പലവും,പരിസരവും നിരീക്ഷിക്കുന്നതിന് മാത്രമായി പ്രത്യേക സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ബൈക്ക് പെട്രോളിങ്ങും, കൺട്രോൾ റൂം വാഹന പെട്രോളിങ്ങും പ്രത്യേകം ഏർപ്പെടുത്തിയിട്ടുണ്ട്.



ഉത്സവത്തിന് എത്തിച്ചേരുന്ന ഭക്ത ജനങ്ങൾക്ക് വാഹനപാർക്കിംഗിനായി പ്രത്യേകം സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ അനധികൃത പാർക്കിംഗ് അനുവദിക്കുന്നതല്ല. വാഹനപാർക്കിംഗ് സൗകര്യങ്ങളുടെ അപാകതകൾ റൂറൽ പോലീസിന്റെ മൊബൈൽ & ബൈക്ക് പട്രോളിംഗ് സംവിധാനം നിരീക്ഷിക്കുന്നതാണ്. ആനകളെ കൃത്യമായി പരിപാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനും, പ്രത്യേക ശ്രദ്ധ നൽകി ജനസുരക്ഷ ഉറപ്പു വരുത്തുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകുകയിട്ടുണ്ട്.



24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സംവിധാനത്തിന് പുറമേ, 24 മണിക്കൂറും ലഭ്യമാകുന്ന ആംബുലൻസ് സംവിധാനവും, മെഡിക്കൽ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ക്രമീകരണങ്ങൾ എന്നിവ ഇത്തവണയും തൃശ്ശൂർ റൂറൽ പോലീസ് ഒരുക്കിയിട്ടുണ്ടെന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

continue reading below...

continue reading below..

You cannot copy content of this page