കെ.എസ്.ആർ.ടി.സി ഡ്രൈവറെയും യാത്രാക്കാരനെയും ആക്രമിച്ച കേസിൽ 3 യുവാക്കൾ പിടിയിൽ

എടമുട്ടത്ത് വച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവറെയും യാത്രാക്കാരനെയും ആക്രമിച്ച കേസിൽ 3 യുവാക്കൾ പിടിയിൽ. മെയ് 4 ന് രാത്രി 9 മണിക്ക് എറണാകുളത്തുനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിനെ എടമുട്ടം ജംഗ്ഷന് വടക്ക് വശത്ത് വെച്ച് എതിർദിശയിൽ നിന്നും സ്കൂട്ടറിൽ വന്നിരുന്ന പ്രതികൾ തടയുകയും ബസ് ഡ്രൈവറെയും യാത്രക്കാരനെയും ആക്രമിച്ച് പരിക്കേൽപിക്കുകയും ഡ്രൈവറുടെ ഔദ്ദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തുകയും ബസ്സിൻ്റെ ഡോർ ഗ്ലാസ്സ് പൊട്ടിക്കുകയും ചെയ്തിരുന്നു.

തുടർന്ന് ബസ് സർവ്വീസ് മുടങ്ങിയിരുന്നു. അമ്പതിനായിരം രൂപയുടെ പൊതു മുതലിന് നഷ്ടം സംഭവിക്കുന്നതിനും ഇടയായ സംഭവത്തിന് കെ.എസ്.ആർ.ടി.സി. ഡ്രൈവറായ പരാതിയിൽ വലപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.



ഈ കേസിലെ പ്രതികളായ ചെന്ത്രാപ്പിന്നി സ്വദേശികളായ മന്നാംപറമ്പിൽ വീട്ടിൽ വിഷ്ണു (29), കൊട്ടുക്കൽ വീട്ടിൽ അമിത്ത് (20) വലപ്പാട് സ്വദേശി ചാഴു വീട്ടിൽ കുട്ടി (19) എന്നിവരെയാണ് വലപ്പാട് പോലീസ് പിടികൂടിയത്. വിഷ്ണുവിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ 2 അടിപിടിക്കേസുകളുണ്ട്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം വലപ്പാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സദാശിവൻ, എസ് സി പി ഒ മാരായ പ്രബിൻ, മാഷ്, അനൂപ് പി കെ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

continue reading below...

continue reading below..

You cannot copy content of this page