ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ‘മെറിറ്റ് ഡേ 2025’ ആഘോഷിച്ചു

നടവരമ്പ് : ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ‘മെറിറ്റ് ഡേ 2025’ ആഘോഷിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ ടി അപ്പുക്കുട്ടൻ നായർ അധ്യക്ഷനായിരുന്നു.

വൈസ് ചെയർമാൻ സി നന്ദകുമാർ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത , പി ടി എ പ്രസിഡന്റ്‌ ഡോ. ജീന ബൈജു എന്നിവർ പങ്കെടുത്തു.

ഇക്കഴിഞ്ഞ സിബിഎസ്ഇ പരീക്ഷയിൽ പന്ത്രണ്ടാം ക്ലാസിലും പത്താം ക്ലാസിലും ഉയർന്ന മാർക്ക് നേടി വിജയിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

ഓരോ കുട്ടിയുടെയും കഴിവിനും അഭിരുചിക്കും ഇണങ്ങുന്ന പഠന മേഖലയാണ് തെരഞ്ഞെടുക്കപ്പെടേണ്ടതെന്നും കേവലം വിവരശേഖരണത്തിൽ നിന്ന് അറിവിനെ ഫലപ്രദമായ വിധത്തിൽ പ്രയോഗിക്കാൻ കഴിയുന്ന തലത്തിലേക്കുള്ള വളർച്ചയായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ശ്രീമതി സുജാത രാമനാഥൻ സ്വാഗതവും മലയാളം അധ്യാപിക ശ്രീമതി സിന്ധു ദിലീപ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page