പാർട്ണർഷിപ്പ് ബിസിനസ്സിൽ നിന്ന് പിന്മാറിയതിലുള്ള വൈരാഗ്യം – യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ഇരിങ്ങാലക്കുട : നടത്താനിരുന്ന പെയിൻ്റ് ഷോപ്പ് ബിസ്സിനസ്സിൽ നിന്നും പിന്മാറിയതിലുളള വൈരാഗ്യത്തിൽ കുടുംബമായി താമസിക്കുന്ന വീടിൻെറ മുറ്റത്തേക്ക് അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.

കാട്ടുങ്ങച്ചിറ സ്വദേശിയായ പുത്തൻച്ചിറക്കാരൻ ജ്യോതിഷ് (28) എന്നയാളെ ഇയാൾ താമസിക്കുന്ന കക്കാട്ട് അമ്പലത്തിനടുത്തുള്ള വീടിന്റെ മുറ്റത്ത് വെച്ച് ഏപ്രിൽ 6 ന് രാത്രി 08.30 മണിക്ക് കരിങ്കല്ലുകഷണം കൊണ്ട് തലയിൽ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ജ്യോതിഷിന്റെ അമ്മ സുജാതയെ തലയിലും ഷോൾഡറിലും ഇടിച്ച് പരിക്കേൽപിക്കുകയും ചെയ്ത സംഭവത്തിന് എടക്കുളം സ്വദേശിയായ തറയിൽ വീട്ടിൽ മിഥുൻ 28 വയസ്, കണ്ഠ്വേശ്വരം സ്വദേശിയായ ഗുരുവിലാസം വീട്ടിൽ വിഷ്ണു 27 വയസ് എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.



മിഥുനും ജ്യോതിഷും തമ്മിൽ നടത്താനിരുന്ന പെയിൻ്റ് ഷോപ്പ് ബിസ്സിനസ്സിൽ നിന്നും ജ്യോതിഷ് പിന്മാറിയതിലുളള വൈരാഗ്യത്താലാണ് മിഥുനും വിഷ്ണുവും ചേർന്ന് ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. ഈ സംഭവത്തിൽ പരിക്കേറ്റ ജ്യോതിഷ് ഇരിങ്ങാലക്കുട ഗവ: ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇരിങ്ങാലക്കുട പോലീസിനോട് പറഞ്ഞ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റപത്രം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഈ കേസ്സിലെ അന്വേഷണം നടത്തി വരവെ മിഥുനെ ഇരിങ്ങാലക്കുട ഗവ: ആശുപത്രി പരിസരത്ത് നിന്നും, വിഷ്ണുവിനെ കണ്ഠ്വേശ്വരത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്. മിഥുന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 2024 ൽ സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസുണ്ട്.

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സബ് ഇൻസ്പെക്ടർ ക്ലീറ്റസ്.സി.എം, സീനിയർ സിവിൽ പോലീസ് ഓഫീസർ മുരുകദാസ്, സിവിൽ പോലീസ് ഓഫീസർ രജീഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page